വമ്പൻ നേട്ടവുമായി ഐഎസ്ആർഒ; ആർ.എൽ.വി ലാന്റിങ് പരീക്ഷണം വിജയകരം
പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുക എന്നതാണ് ഇനിയുള്ള ഘട്ടം
നിർണായക നേട്ടവുമായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ. പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആർ.എൽ.വി) രണ്ടാംഘട്ട ലാൻഡിങ് പരീക്ഷണവും വിജയകരമായി. കർണാടകയിലെ ചിത്രദുർഗയിലായിരുന്നു രണ്ടാം രണ്ടാം ഘട്ട പരീക്ഷണം നടന്നത്. പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുക എന്നതാണ് ഇനിയുള്ള ഘട്ടം.
പ്രതിരോധ ഗവേഷണ വികസന സംഘടന(ഡി.ആർ.ഡി.ഒ)യുടെയും ഇന്ത്യൻ വ്യോമസേനയുടെയും സഹകരണത്തോടെയാണ് പരീക്ഷണം നടത്തിയത്. ഉപഗ്രഹം വിക്ഷേപിച്ച ശേഷം സാധാരണ പേടകം കത്തിതീരുകയാണ് ചെയ്യാണ്. എന്നാൽ വിക്ഷേപണത്തിന് ശേഷവും ഭൂമിയിൽ തിരിച്ചെത്തി പൂർണമായും പുനരുപയോഗിക്കാൻ സാധിക്കുക എന്നതാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ഇത് വിജയകരമായാൽ ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് വലിയ രീതിയിൽ കുറക്കാൻ സാധിക്കും.ഇതോടെ സ്വന്തമായി സ്‌പേസ്ഷട്ടിൽ ഉള്ള രാജ്യങ്ങളുടെ പട്ടികയിലേക്കുള്ള ചുവടുവെപ്പ് അതിവേഗത്തിലാക്കുകയാണ് ഇന്ത്യ.
Adjust Story Font
16