Quantcast

എന്‍റെ അമ്മയുടെ താലിമാല ത്യജിച്ചത് ഈ രാജ്യത്തിനുവേണ്ടി ; മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

മുത്തശ്ശിയുടെ സ്വർണം യുദ്ധസമയത്ത് സംഭാവന ചെയ്തതുമാണ്

MediaOne Logo

Web Desk

  • Updated:

    2024-04-24 05:10:26.0

Published:

24 April 2024 2:57 AM GMT

Priyanka Gandhi replied to Modi
X

ബെംഗളൂരു: നുഴഞ്ഞുകയറ്റക്കാർക്ക് നൽകാനായി കോൺഗ്രസ് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 50 വർഷം രാജ്യം ഭരിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്. ആ കാലയളവില്‍ ഇത്തരമൊരു കാര്യം എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ? പ്രിയങ്ക ചോദിച്ചു.

“കഴിഞ്ഞ രണ്ട് ദിവസമായി, നിങ്ങളുടെ മംഗല്യസൂത്രവും സ്വർണ്ണവും തട്ടിയെടുക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നാണ് മോദി ആവർത്തിക്കുന്നത്. രാജ്യം സ്വതന്ത്രമായിട്ട് 70 വർഷമായി. കോൺഗ്രസ് ഭരിച്ച കാലയളവിൽ നിങ്ങളുടെ സ്വർണമോ, മംഗല്യസൂത്രമോ കോൺഗ്രസ് തട്ടിയെടുത്തോ’. പ്രിയങ്ക ഗാന്ധി ചോദിച്ചു.

"യുദ്ധകാലത്ത് ഇന്ദിരാഗാന്ധി തന്റെ സ്വർണ്ണം രാജ്യത്തിന് നൽകി. എന്റെ അമ്മയുടെ മംഗല്യസൂത്രം രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടതാണ്.സ്ത്രീകളുടെ പോരാട്ടത്തെ മനസ്സിലാക്കാൻ ബി.ജെ.പിക്കാർക്ക് ഒരിക്കലും കഴിയില്ല. രാജ്യത്ത് ഇപ്പോള്‍ ഉയർന്ന് കേള്‍ക്കുന്നത് ജനങ്ങളുടെ ക്ഷേമത്തിനോ വികസനത്തിനോ വേണ്ടിയുള്ള പദ്ധതികളല്ല, മറിച്ച് "ഭ്രാന്തൻ സംസാരവും" ആവശ്യങ്ങളുമാണെന്ന് പ്രയങ്ക തുറന്നടിച്ചു.

നോട്ട് അസാധുവാക്കൽ നടന്നപ്പോൾ സ്ത്രീകളുടെ സമ്പാദ്യം തട്ടിയെടുത്തയാളാണ് ഇദ്ദേഹം. കർഷക സമരത്തിനിടെ 600 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു, ആ വിധവകളുടെ മംഗല്യസൂത്രയെകുറിച്ച് മോദി ചിന്തിച്ചിട്ടുണ്ടോ?” അവർ പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

TAGS :

Next Story