Quantcast

'അത് തെറ്റ്'; ബിൽക്കീസ് ബാനു കേസ് പ്രതികൾക്ക് സ്വീകരണമൊരുക്കിയതിനെതിരെ ദേവേന്ദ്ര ഫഡ്നാവിസ്

മധുരം നൽകിയും കാൽതൊട്ട് വന്ദിച്ചുമാണ് പ്രതികളെ ഹിന്ദുത്വവാദികൾ സ്വീകരിച്ചത്. ഇതിനെതിരെയും വൻ വിമർശനം ഉയർന്നിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-08-24 02:30:13.0

Published:

24 Aug 2022 2:28 AM GMT

അത് തെറ്റ്; ബിൽക്കീസ് ബാനു കേസ് പ്രതികൾക്ക് സ്വീകരണമൊരുക്കിയതിനെതിരെ ദേവേന്ദ്ര ഫഡ്നാവിസ്
X

മുംബൈ: ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗ കേസിൽ വിട്ടയയ്ക്കപ്പെട്ട 11 പ്രതികൾക്ക് സ്വീകരണം നൽകിയതിനെ വിമർശിച്ച് മ​ഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. 'ഒരു കുറ്റവാളി കുറ്റവാളി തന്നെയാണ്. അവരെ അഭിനന്ദിച്ചതിന് ഒരു ന്യായീകരണവുമില്ല'- ഫഡ്നാവിസ് പറഞ്ഞു.

"ബിൽക്കീസ് ബാനു കേസിലെ പ്രതികളെ സുപ്രിംകോടതി ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്. എന്നാൽ കുറ്റാരോപിതനായ ഒരാളെ അഭിനന്ദിക്കുന്നത് തെറ്റാണ്. അത്തരമൊരു പ്രവൃത്തിക്ക് ന്യായീകരണമില്ല"- ഫഡ്‌നാവിസ് പറഞ്ഞു.

അതേസമയം, ബിൽക്കീസ് ബാനു വിഷയം സഭയിൽ ഉന്നയിക്കേണ്ട കാരണങ്ങളൊന്നുമില്ലെന്ന് ഭണ്ഡാര ജില്ലയിൽ 35കാരിയായ സ്ത്രീയെ മൂന്ന് പേർ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലുള്ള ചർച്ചയ്ക്ക് മറുപടിയായി ഫഡ്‌നാവിസ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ പറഞ്ഞു. മധുരം നൽകിയും കാൽതൊട്ട് വന്ദിച്ചുമാണ് പ്രതികളെ ഹിന്ദുത്വവാദികൾ സ്വീകരിച്ചത്. ഇതിനെതിരെയും വൻ വിമർശനം ഉയർന്നിരുന്നു.

ആഗസ്റ്റ് 15നാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിൽക്കീസ് ബാനുവിന്റെ മൂന്ന് വയസുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പ്രതികൾ കുടുംബത്തിലെ ഏഴു പേരെയാണ് അന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

TAGS :

Next Story