കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് ജമ്മുവില്‍
സെപ്റ്റംബർ 18നാണ് കാശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ്
ശ്രീനഗര്‍: കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ. രണ്ട് പൊതുറാലികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. സെപ്റ്റംബർ 18നാണ് കാശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ്.
ജമ്മുകശ്മീരിലെത്തുന്ന രാഹുൽ ഗാന്ധി അനന്ത്‌നാഗിലെയും റംബാനിലെയും പൊതുറാലികളിലാണ് വോട്ടർമാർ അഭിസംബോധന ചെയുക. രാഹുല്‍ ഗാന്ധിക്ക് പുറമെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, സോണിയാഗാന്ധി തുടങ്ങി പാർട്ടിയുടെ പ്രധാന നേതാക്കളെല്ലാം പ്രചാരണത്തിനെത്തും. താരപ്രചാരകരായി 40 പേരാണ് കോണ്‍ഗ്രസ് പട്ടികയിലുള്ളത്. ആർട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് . പത്ത് വർഷത്തിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റുകളിലും കോണ്‍ഗ്രസ് 32 സീറ്റുകളിലുമാണ് മത്സരിക്കുക. അഞ്ച് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സൗഹൃദമത്സരമാണ്. പാന്തേഴ്‌സ് പാര്‍ട്ടിക്കും സിപിഎമ്മിനും ഓരോ സീറ്റ് വീതവും സഖ്യം നല്‍കി. ബിജെപിയുടെ താരപ്രചാരകരും ജമ്മുവിലെത്തും.
Adjust Story Font
16