പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഘഡ് സത്യപ്രതിജ്ഞ ചെയ്തു
രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു
ഡല്‍ഹി: രാജ്യത്തിന്‍റെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഘഡ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉപരാഷ്ട്രപതി എന്ന നിലയിൽ രാജ്യസഭയുടെ ചെയർമാൻ സ്ഥാനവും ജഗ്ദീപ് ധൻഘഡ് വഹിക്കും. ആഗസ്റ്റ് 6ന് നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ജഗ്ദീപ് ധൻഘഡ് വിജയിച്ചത്.
Jagdeep Dhankhar takes oath as India's 14th Vice-President
— ANI Digital (@ani_digital) August 11, 2022
Read @ANI Story | https://t.co/UFOCMaooj9#JagdeepDhankhar #14thVicePresidentofIndia#RashtrapatiBhavan #OathCeremony pic.twitter.com/m2f39TuB19
Next Story
Adjust Story Font
16