Quantcast

ജഹാംഗീർപുരി സംഘർഷം; അന്വേഷണത്തിന് സുപ്രീം കോടതി മേൽനോട്ടം വഹിക്കണമെന്ന് ആവശ്യം

ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിഭാഗത്തിലെ ആളുകളെ മാത്രം തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നതെന്നുള്ള വ്യാപകമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 April 2022 4:40 AM GMT

ജഹാംഗീർപുരി സംഘർഷം; അന്വേഷണത്തിന് സുപ്രീം കോടതി മേൽനോട്ടം വഹിക്കണമെന്ന് ആവശ്യം
X

ഡൽഹി: ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹി ജഹാംഗീർപുരിയിലുണ്ടായ സംഘർഷം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. അഭിഭാഷകനായ അമൃത് പാൽസിംഗ് ഖൽസിയാണ് കത്ത് നൽകിയത്. സംഘർഷവുമായി ബന്ധപ്പെട്ട് പോലീസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് അഭിഭാഷകൻ കത്തെഴുതിയിരിക്കുന്നത്.

'അറസ്റ്റ് ചെയ്തത് ഒരു സമുദായത്തിലെ അംഗങ്ങളെ മാത്രമെന്നും കത്തിൽ പറയുന്നു. 'കലാപം നടത്തിയവരെ നേരിട്ട് സംരക്ഷിക്കുന്ന സമീപനമാണ് പൊലീസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ പ്രതികളെയല്ല അറസ്റ്റ് ചെയ്യുന്നതെന്നത്. നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഡൽഹി പൊലീസിൻറെ ഭാഗത്തുനിന്നും അത് ഉണ്ടാകുന്നില്ലെന്നും' അദ്ദേഹം ചീഫ് ജസ്റ്റിസിന് എഴുതിയ ഈ കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇതുവരെ 21 ആളുകളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെല്ലാവരും ഒരു സമുദായത്തിൽപ്പെട്ട ആളുകളാണ്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളും ഇതിൽപ്പെടും. ഇതിൽ 14 പേരെ ഇന്നലെ കോടതിയിൽ ഹാജരാക്കുകയും രണ്ടുപേരെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലും ബാക്കിയുള്ളവരെ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ് അയച്ചിരിക്കുന്നത്. ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് ഡൽഹി പൊലീസ് അറിയിക്കുന്നത്.

എന്നാൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിഭാഗത്തിലെ ആളുകളെ മാത്രം പൊലീസ് തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നതെന്നുള്ള വ്യാപകമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അഭിഭാഷകൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നത്. ഈ വിഷയത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മറ്റൊരു അഭിഭാഷകൻ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിയിട്ടുണ്ട്.

TAGS :

Next Story