യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന എഞ്ചിനീയർ റാഷിദിന് ബാരാമുല്ലയിൽ 1,34,705 ലക്ഷം വോട്ടിന്റെ ലീഡ്
റാഷിദിനെ 2019 ആഗസ്റ്റിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
ശ്രീനഗർ: യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന എഞ്ചിനീയർ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുൽ റാഷിദ് ഷെയ്ഖിന് 1,34,705 വോട്ടിന്റെ ലീഡ്. സ്വതന്ത്രനായാണ് റാഷിദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയാണ് ഇവിടെ ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർഥി. ജമ്മു കശ്മീർ പീപ്പിൾ കോൺഫറൻസിന്റെ സജ്ജാദ് ഗനി ലോൺ മൂന്നാമതാണ്.
56കാരനായ റാഷിദിനെ 2019 ആഗസ്റ്റിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബറിൽ യു.എ.പി.എയിലെ വിവിധ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു. കശ്മീരിനെ അസ്ഥിരപ്പെടുത്താനും അശാന്തിയുണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് റാഷിദിനെതിരായ കുറ്റപത്രത്തിൽ എൻ.ഐ.എ ആരോപിക്കുന്നത്.
അനന്ത്‌നാഗിൽ നാഷണൽ കോൺഫറൻസ് സ്ഥാനാർഥി മിയാൻ അൽത്താഫ് അഹമ്മദ് ആണ് മുന്നിട്ടുനിൽക്കുന്നത്. ജമ്മുവിലും ഉദ്ദംപൂരിലും ബി.ജെ.പി സ്ഥാനാർഥികളായ ജുഗൽ കിഷോറും, ജിതേന്ദ്ര സിങ്ങും ലീഡ് ചെയ്യുന്നു. ശ്രീനഗറിൽ നാഷണൽ കോൺഫറൻസ് നേതാവായ ആഗാ സയ്യിദ് റൂഹുല്ലാ മെഹ്ദിയാണ് ലീഡ് ചെയ്യുന്നത്.
Adjust Story Font
16