Quantcast

ജയ്ഷേ മുഹമ്മദ് കമാൻഡർ ഷാം സോഫിയെ വധിച്ചതായി ജമ്മു പോലീസ്

നിരവധി ഭീകരാക്രമണക്കേസുകളിൽ പങ്കുള്ള ഇയാളെ അവന്ദിപൂരില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം വധിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-10-13 10:31:49.0

Published:

13 Oct 2021 10:27 AM GMT

ജയ്ഷേ മുഹമ്മദ് കമാൻഡർ ഷാം സോഫിയെ വധിച്ചതായി ജമ്മു പോലീസ്
X

ജമ്മു കശ്മീലെ അവന്ദിപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ ജയ്ഷേ മുഹമ്മദ് കമാൻഡർ ഷാം സോഫിയെ വധിച്ചതായി ജമ്മു പോലീസ്. നിരവധി ഭീകരാക്രമണക്കേസുകളിൽ പങ്കുള്ളയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാൾ അവന്ദിപൂരിൽ ഉണ്ടെന്ന വിവരത്തെത്തുടർന്നാണ് പോലീസ് ഓപ്പറേഷൻ ആരംഭിച്ചത്.

ഇന്നലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. അവന്ദിപൂരടക്കമുള്ള പ്രദേശങ്ങളില്‍ സൈനിക നടപടികൾ തുടരുകയാണ്.നേരത്തെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു


TAGS :

Next Story