ഏക സിവിൽകോഡ് ഇന്ത്യക്ക് അനുയോജ്യമല്ല; ബഹുസ്വരതയെ തകർക്കും: ജമാഅത്തെ ഇസ്‌ലാമി
വ്യക്തിനിയമങ്ങളിലുണ്ടാവുന്ന ഏതൊരു പരിഷ്‌കാരവും ഉള്ളിൽനിന്ന് നയിക്കപ്പെടുമ്പോൾ മാത്രമേ സുസ്ഥിരമാവുകയുള്ളൂ. നിയമനിർമാണത്തിലൂടെ അടിച്ചേൽപ്പിക്കുന്നത് വലിയ പ്രതിന്ധികൾ സൃഷ്ടിക്കുമെന്നും ദേശീയ നിയമ കമ്മീഷന് എഴുതിയ കത്തിൽ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ പറഞ്ഞു.
ന്യൂഡൽഹി: ഏക സിവിൽകോഡ് ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിന് അനുയോജ്യമല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി. വിശ്വാസവും ആചാരങ്ങളും നിരവധി മതങ്ങളും സംസ്‌കാരങ്ങളും നിലനിൽക്കുന്ന രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുന്നത് ഒട്ടും അഭികാമ്യമല്ല. വ്യക്തിനിയമങ്ങളിലുണ്ടാവുന്ന ഏതൊരു പരിഷ്‌കാരവും ഉള്ളിൽനിന്ന് നയിക്കപ്പെടുമ്പോൾ മാത്രമേ സുസ്ഥിരമാവുകയുള്ളൂ. നിയമനിർമാണത്തിലൂടെ അടിച്ചേൽപ്പിക്കുന്നത് വലിയ പ്രതിന്ധികൾ സൃഷ്ടിക്കുമെന്നും ദേശീയ നിയമ കമ്മീഷന് എഴുതിയ കത്തിൽ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ പറഞ്ഞു.
21-ാം ലോ കമ്മീഷൻ 2016-18 കാലയളവിൽ നടത്തിയ അഭിപ്രായരൂപീകരണത്തിന് ശേഷം പുറത്തിറക്കിയ റിപ്പോർട്ടിനെക്കുറിച്ചും കത്തിൽ ഓർമിപ്പിക്കുന്നു. ഏക സിവിൽകോഡ് ഇന്ത്യക്ക് യോജിച്ചതല്ലെന്നാണ് അന്ന് നിയമ കമ്മീഷൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പെട്ടെന്ന് വീണ്ടും ഏക സിവിൽകോഡുമായി മുന്നോട്ടുവരുന്നത് സവിശേഷമായ സമയത്താണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഏക സിവിൽകോഡ് ചർച്ചയാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മുഅ്ത്തസിം ഖാൻ പറഞ്ഞു.
Adjust Story Font
16