Quantcast

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ് ഗുൽസാർ അസ്മി അന്തരിച്ചു

വ്യാജകേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് വര്‍ഷങ്ങള്‍ തടവറയില്‍ കഴിഞ്ഞ ശേഷം ഗുല്‍സാര്‍ അസ്മിയുടെ നിയമപോരാട്ടത്തിലൂടെ നിരവധി പേരാണു കുറ്റവിമുക്തരായി പുറത്തിറങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2023-08-20 15:31:59.0

Published:

20 Aug 2023 3:26 PM GMT

Jamiat Ulema-e-Hind senior leader and advocate for terror accused Gulzar Azmi passes away, Jamiat Ulema-e-Hind leader Gulzar Azmi passes away, Jamiat Ulema-e-Hind, Gulzar Azmi death
X

ഗുല്‍സാര്‍ അസ്മി

മുംബൈ: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ് ഗുൽസാർ അസ്മി അന്തരിച്ചു. 90 വയസായിരുന്നു. ഭീകരവാദ കേസുകളിൽ കുറ്റാരോപിതരായ നിരപരാധികൾക്കു വേണ്ടി നിയമപോരാട്ടം നടത്താൻ മുൻനിരയിലുണ്ടായിരുന്നു അസ്മി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ദക്ഷിണ മുംബൈയിലെ ബെൻഡി ബസാറിലെ പത്താൻവാഡിയിലാണ് ഗുൽസാർ അസ്മി ജനിക്കുന്നത്. 1950കളിലാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദുമായി അടുക്കുന്നത്. സംഘടനയുടെ സെക്രട്ടറി പദവി ഉൾപ്പെടെ വഹിച്ചിട്ടുണ്ട്. നിലവിൽ ജംഇയ്യത്തിൽ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായിരുന്നു.

ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ലീഗൽ സെല്ലിന്റെ ചുമതല ഏറ്റെടുത്ത ശേഷമാണ് ഗുൽസാർ അസ്മി ദേശീയശ്രദ്ധ നേടുന്നത്. അദ്ദേഹത്തിനു കീഴിലാണ് ഭീകരവാദ കേസുകളിൽ വ്യാജക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലാകുന്ന നിരപരാധികൾക്കു വേണ്ടി ജംഇയ്യത്ത് നിയമപോരാട്ടം നടത്തുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ നിരവധി പേരാണ് സംഘടനയുടെ പോരാട്ടത്തിലൂടെ വ്യാജ കേസുകളിൽനിന്നു കുറ്റവിമുക്തരായി പുറത്തിറങ്ങിയത്.

Summary: Jamiat Ulema-e-Hind senior leader and advocate for terror accused Gulzar Azmi passes away

TAGS :

Next Story