Quantcast

സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണം: കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും

ആളുകളുടെ പലായനത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-06-05 08:14:35.0

Published:

5 Jun 2022 7:55 AM GMT

സാധാരണക്കാരെ ലക്ഷ്യമിട്ട് ഭീകരാക്രമണം: കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും
X

ജമ്മു കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരി പണ്ഡിറ്റുകള്‍ അടക്കമുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. ജില്ലാതലങ്ങളിൽ എട്ട് സുരക്ഷിത കേന്ദ്രങ്ങളൊരുക്കാനാണ് കേന്ദ്ര നിർദേശം. സംഭവത്തിൽ ഗവർണർ റിപ്പോർട്ട് തേടി. ആക്രമണത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്.

കഴിഞ്ഞ മെയ് വരെ ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടന്നത് 12 ഭീകരാക്രമണങ്ങളാണ്. ഇതിൽ കശ്മീരി പണ്ഡിറ്റുകളടക്കം 11 പേർ കൊല്ലപ്പെട്ടു. ഏറ്റവും ഒടുവിൽ അധ്യാപിക രജനി ബാലയും. ഇനിയും ഭീകരാക്രമണങ്ങൾ ആവർത്തിച്ചേക്കുമെന്ന ആശങ്കയിൽ പലായനം ചെയ്യുകയാണ് കശ്മീരി പണ്ഡിറ്റുകൾ. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി. കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ളവരെ എട്ട് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റും. വർക്ക് ഫ്രം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും കേന്ദ്രം പറഞ്ഞു. ആളുകളുടെ പലായനത്തിൽ കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്.

സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. കശ്മീര്‍ ഫയൽസ് സിനിമ ഉയർത്തിപ്പിടിച്ച് നടന്ന ബി.ജെ.പി കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷക്ക് എന്തുചെയ്തു എന്ന ചോദ്യം ഉയര്‍ത്തിയാണ് എ.എ.പി ജന്തർ മന്ദറിൽ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി കെജ്‍രിവാളിന്‍റെ വസതി ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതും എ.എ.പി ആവർത്തിക്കുന്നു.

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിനേറ്റ തിരിച്ചടിയാണ് ആക്രമണങ്ങളെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. കേന്ദ്രം പണ്ഡിറ്റുകളെ അപകടത്തിലേക്ക് തള്ളിവിടരുതെന്ന് ശിവസേന ആവശ്യപ്പെട്ടു.

TAGS :

Next Story