ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
ചെന്നൈ: ഈ മാസം 26ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾക്ക് jeeadv.ac.in ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.രജിസ്ട്രേഷൻ നമ്പർ, പാസ്വേർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ചാണ് ഡൗൺലോഡ് ചെയ്യേണ്ടത്.
പേപ്പർ 1 ന്റെ പരീക്ഷ രാവിലെ 9 മുതൽ 12 വരെയും പേപ്പർ 2 ന്റെത് ഉച്ചയ്ക്ക് 2:30 മുതൽ 5:30 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. 1.91 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണിക്കുറി ജെഇഇ അഡ്വാൻസ്ഡ് 2024 പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷം 1,89,744 പേർ പരീക്ഷ എഴുതുകയും 43,773 പേർ പരീക്ഷയ്ക്ക് യോഗ്യത നേടുകയും ചെയ്തു.
Next Story
Adjust Story Font
16