ഝാൻസി മെഡിക്കൽ കോളജ് തീപിടിത്തം; യുപി സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
അപകടത്തിന് പിന്നിൽ ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷ വിമർശനം
ഝാൻസി: ഉത്തർപ്രദേശിലെ ത്സാൻസിയിൽ മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. യുപി സർക്കാരിനും ഡിജിപിക്കും നോട്ടീസയച്ചു. ഒരാഴ്ചക്കകം വിശദീകരണം വേണമെന്നാണ് നോട്ടീസിൽ പറയുന്നത്. ദുരന്തത്തിൽ യുപി സർക്കാർ അന്വേഷണം ആരംഭിച്ചു. മെഡിക്കൽ ഏജ്യുക്കേഷൻ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഏഴ് ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകും.
ഇതിനുപുറമെ ജുഡീഷ്യൽ തലത്തിലും പൊലീസ്, ഫയർഫോഴ്സ് വകുപ്പുകളുടെ നേതൃത്വത്തിലും പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ 16 കുഞ്ഞുങ്ങൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന് പിന്നിൽ ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയെന്നാണ് പ്രതിപക്ഷ വിമർശനം.
Next Story
Adjust Story Font
16