Quantcast

അനധികൃത ഖനനം; ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ.ഡി നോട്ടീസ്

സോറന്റെ സഹായിയായ പങ്കജ് മിശ്രയെ ജൂലൈ എട്ടിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സോറന് നോട്ടീസ് നൽകിയത്.

MediaOne Logo

Web Desk

  • Published:

    2 Nov 2022 3:54 AM GMT

അനധികൃത ഖനനം; ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ.ഡി നോട്ടീസ്
X

റാഞ്ചി: അനധികൃത ഖനന കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. സോറന്റെ സഹായിയായ പങ്കജ് മിശ്രയെ ജൂലൈ എട്ടിന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പങ്കജ് മിശ്രയുമായി ബന്ധപ്പെട്ട 18 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡും നടന്നിരുന്നു.

മിശ്രയ്ക്കും മറ്റുള്ളവർക്കുമെതിരെ മാർച്ചിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡി കേസെടുത്തതിന് ശേഷമാണ് റെയ്ഡ് ആരംഭിച്ചത്. പ്രതി പങ്കജ് മിശ്ര സമ്പാദിച്ച 42 കോടി രൂപയുടെ അനധികൃത സ്വത്ത് ഇതുവരെ കണ്ടെത്തിയതായാണ് ഇ.ഡി പറയുന്നത്.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത സഹായിയും ജാർഖണ്ഡിലെ സാഹെബ്ഗഞ്ചിലെ ബർഹൈത്തിൽനിന്നുള്ള എംഎൽഎയുമായ പങ്കജ് മിശ്ര തന്റെ കൂട്ടാളികളിലൂടെ അനധികൃത ഖനന ബിസിനസുകളും ഉൾനാടൻ ഫെറി സർവീസുകളും നിയന്ത്രിക്കുന്നതായാണ് ഇ.ഡി വാദം.

പങ്കജ് മിശ്ര ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. പിന്നീട്, ഐ.പി.സി, സ്ഫോടകവസ്തു നിയമം, ആയുധ നിയമം എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത അനധികൃത ഖനനവുമായി ബന്ധപ്പെട്ട നിരവധി എഫ്.ഐ.ആറുകളും ഷെഡ്യൂൾ ചെയ്ത കുറ്റകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story