ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ടത്തിൽ 43 സീറ്റുകളിൽ വോട്ടെടുപ്പ്
ബിജെപി നേതാവ് ചംപയ് സോറനടക്കം നിരവധി പ്രമുഖർ ഇന്ന് ജനവിധി തേടും
റാഞ്ചി: 28 ദിവസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിൽ ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. ഒന്നാം ഘട്ടത്തിൽ 15 ജില്ലകളിലെ 43 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക. 73 വനിതകൾ ഉൾപ്പെടെ 683 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉള്ളത്. സംസ്ഥാനത്തൊട്ടാകെ 15,344 പോളിങ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുണ്ട്. 225 പ്രശ്‌നബാധിത ബൂത്തുകളാണ് ആദ്യഘട്ടത്തിൽ ഉള്ളത്.
ക്രമസമാധാനത്തിനായി 200 കമ്പനി സുരക്ഷാ സേനയെയും വിന്യസിച്ചു കഴിഞ്ഞു. JMM വിട്ട് ബിജെപിയിലെത്തിയ മുൻ മുഖ്യമന്ത്രി ചംപയ് സോറൻ, ജെഎംഎം രാജ്യസഭാ എംപി മഹുവ മാജി, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മധു കോഡയുടെ ഭാര്യ ഗീത കോഡ, തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
സംസ്ഥാന ജനസംഖ്യയുടെ 27 ശതമാനം വരുന്ന ഗോത്ര വിഭാഗത്തിൻ്റെ വോട്ടുകളാണ് എല്ലാ പാർട്ടികളുടെയും ലക്ഷ്യം. ഗോത്രവര്‍ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ ആത്മവിശ്വാസത്തിലാണ് ഇൻഡ്യ സഖ്യം.
Adjust Story Font
16