ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു
രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്.

ന്യൂഡൽഹി: ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്. പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story
Adjust Story Font
16