Quantcast

ശ്രീനഗറിൽ സുരക്ഷസേന വധിച്ച പ്രദേശവാസികളുടെ മൃതദേഹം വിട്ടുനൽകാത്തതിൽ പ്രതിഷേധം

കൊല്ലപ്പെട്ട അൽതാഫ് ഭട്ട്, ഡോക്ടർ ബുദസ്സിർ ഗുൽ എന്നിവരുടെ ബന്ധുക്കൾ പ്രസ് കോളനിയിൽ കുത്തിയിരിപ്പ് സമരം നടത്തി

MediaOne Logo

Web Desk

  • Updated:

    2021-11-18 07:08:14.0

Published:

18 Nov 2021 7:07 AM GMT

ശ്രീനഗറിൽ സുരക്ഷസേന വധിച്ച പ്രദേശവാസികളുടെ മൃതദേഹം വിട്ടുനൽകാത്തതിൽ പ്രതിഷേധം
X

ശ്രീനഗറിൽ സുരക്ഷസേന വധിച്ച പ്രദേശവാസികളുടെ മൃതദേഹം വിട്ടുനൽകാത്തതിൽ പ്രതിഷേധം. കൊല്ലപ്പെട്ട അൽതാഫ് ഭട്ട്, ഡോക്ടർ ബുദസ്സിർ ഗുൽ എന്നിവരുടെ ബന്ധുക്കൾ പ്രസ് കോളനിയിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധം ശക്തമായതോടെ കൊലപാതകത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.

തിങ്കളാഴ്ച ഹൈദർപോറയിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് സേന ബിസിനസുകാരായ രണ്ട് പേരെയും കൊലപ്പെടുത്തിയത്. ഭീകരർക്ക് ഇരുവരും സഹായം ചെയ്തുവെന്ന് ആരോപിച്ചാണ് രണ്ട് ഭീകരർക്കൊപ്പം ഇവരെയും വധിച്ചത്. പൊലീസ് ആരോപണത്തിനെതിരെ ബന്ധുക്കളും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്​ബൂബ മുഫ്തിയും രംഗത്തു വന്നു. നിരപരാധികളായ സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപയോഗിച്ച്​ കൊലപ്പെടുത്തുകയും പിന്നീട്​ അവരെ സൗകര്യപൂർവം തീവ്രവാദികളാക്കുകയുമാണ്​ ചെയ്യുന്നതെന്നും അവർ പറഞ്ഞു.

തന്‍റെ ഭർത്താവ് ഭീകരരുടെ സഹായിയാണെന്നതിന് പൊലീസ് തെളിവ് ഹാജരാക്കണമെന്ന് മുദസ്സിറിന്‍റെ ഭാര്യ ഹുമൈറ ആവശ്യപ്പെട്ടു. അതേസമയം ക്രമസമാധാനപ്രശ്നം മുൻനിർത്തി മൃതദേഹം മറവ് ചെയ്യാൻ ശ്രീനഗറിൽ നിന്ന് 75 കിലോ മിറ്റർ അകലെ ഹധ്വാരായിലേക്ക് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.

TAGS :

Next Story