Quantcast

ജാര്‍ഖണ്ഡില്‍ ജെഎഎം നേതൃത്വത്തിലുള്ള സഖ്യം 81 സീറ്റുകളിലും മത്സരിക്കും: ഹേമന്ത് സോറന്‍

സംസ്ഥാനത്ത് സഖ്യം അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Oct 2024 6:41 AM GMT

Hemant Soren
X

റാഞ്ചി: വരുന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 81 സീറ്റുകളിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സംസാരിച്ച സോറൻ, പാർട്ടിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും സംസ്ഥാനത്ത് സഖ്യം അധികാരം തിരിച്ചുപിടിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

2025 ജനുവരി 5 ന് വിധാൻ സഭയുടെ കാലാവധി അവസാനിക്കുന്നതിനാൽ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പ്രതിപക്ഷമായ ബിജെപിയിൽ നിന്ന് വ്യത്യസ്തമായി, ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനാൽ പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്നതിൽ വിശ്വസിക്കുന്നില്ലെന്നും സോറന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇരട്ട എൻജിൻ സർക്കാരുണ്ടായിട്ടും 2019-ൽ അധികാരത്തിലെത്തിയ സഖ്യത്തിന് വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ജെഎംഎം നിയമസഭാംഗവും സോറൻ്റെ ഭാര്യയുമായ കൽപന സോറൻ പറഞ്ഞു.

പെൺവാണിഭ വിഷയങ്ങളിൽ വിമർശനം നേരിട്ട മുൻ ബിജെപി ഭരണത്തിൽ നിന്ന് വ്യത്യസ്തമായി ജെഎംഎം വിവിധ സംരംഭങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ടെന്ന് രാജ്യസഭാ എംപി മഹുവ മാജ്ഹി ഊന്നിപ്പറഞ്ഞു.

TAGS :

Next Story