Quantcast

അമിത് ഷായോട് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ പിരിച്ചുവിട്ടോ? വസ്തുത ഇതാണ്

കർണാടക തോൽവിയെക്കുറിച്ച് ചോദ്യമുന്നയിച്ച തമിഴ് മാധ്യമപ്രവർത്തകനെ പിരിച്ചുവിട്ടെന്നാണ് പ്രചാരണം

MediaOne Logo

Web Desk

  • Updated:

    2023-05-25 07:57:43.0

Published:

25 May 2023 7:54 AM GMT

journalist was fired by the managing director after he asked Amit Shah a question
X

ചെന്നൈ: കർണാടകയിലെ ബി.ജെ.പിയുടെ തോൽവിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്ന് വ്യാജപ്രചാരണം. തമിഴ്പത്രമായ ദിനമലരിൽ റിപ്പോർട്ടറായ വെങ്കിട്ടരാമനെ എം.ഡി പിരിച്ചുവിട്ടെന്നാണ് പ്രചാരണം.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് വെങ്കിട്ടരാമൻ അമിത് ഷായോട് ചോദ്യമുന്നയിച്ചത്. എന്നാൽ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറാവാതെ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ പിരിച്ചുവിട്ടെന്നായിരുന്നു പ്രചാരണം. പ്രചാരണം വ്യാജമാണെന്ന് കാണിച്ച് 'ദിനമലർ' വിശദീകരണക്കുറിപ്പ് പുറത്തിറക്കി

'അമിത് ജി, വണക്കം. ചെങ്കോലിനെ കുറിച്ച് നിങ്ങൾ വിശദമായി സംസാരിച്ചു. ഇത് ചോള രാജവംശവുമായി മാത്രം ബന്ധപ്പെട്ടതല്ല. തമിഴ്നാട് ഭരിച്ച ചേരചോള, പാണ്ഡ്യ രാജവംശങ്ങളും അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ചെങ്കോൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു രാജാവ് എങ്ങനെയാണ് രാജ്യം ഭരിക്കേണ്ടത് എന്നതിന്റെ സൂചകമാണത്. ഇപ്പോൾ ദക്ഷിണേന്ത്യയിലെ ജനങ്ങൾ ബി.ജെ.പിക്ക് മുമ്പിൽ വാതിലടച്ചിരിക്കുകയാണ്' - എന്നിങ്ങനെ ചോദിച്ചു തുടങ്ങവെ, 'എനിക്കു നിങ്ങളുടെ ചോദ്യം മനസ്സിലായി, പൂർണമായി' എന്ന് ഷാ മറുപടി നൽകുകയായിരുന്നു. അടുത്ത ചോദ്യകർത്താവിനെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഈ വേളയിൽ, 'നിങ്ങൾക്ക് മറുപടിയൊന്നുമില്ല സർ' എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു. 'ഇന്ന് രാഷ്ട്രീയത്തെ കുറിച്ച് ചർച്ചയില്ല എന്ന് പറഞ്ഞില്ലേ' എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Read Also'മറുപടിയില്ലേ സർ?' തമിഴ് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അമിത് ഷാ

Read Alsoപുതിയ പാർലമെന്റിൽ സ്പീക്കറുടെ സീറ്റിന് സമീപം ചെങ്കോൽ സ്ഥാപിക്കും: അമിത് ഷാ

Read Alsoഐപിഎൽ ഷോയിൽ അവതാരകനായി മുനവ്വർ ഫാറൂഖി; സ്റ്റാർ സ്പോർട്സ് ബഹിഷ്‌കരിക്കാൻ ഹിന്ദുത്വവാദികൾ


TAGS :

Next Story