Quantcast

ഇലക്ടറൽ ബോണ്ട്: എസ്.ബി.ഐ നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുകളെന്ന്

2018 ഏപ്രിലിൽ ബോണ്ട് വാങ്ങിയ ആളുടെ പേരുള്ളത് 2020 ലെ രേഖകളിൽ

MediaOne Logo

Web Desk

  • Published:

    18 March 2024 10:54 AM GMT

Electoral Bonds
X

ന്യൂഡൽഹി: എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ. മാധ്യമപ്രവർത്തകയായ പൂനം അഗർവാൾ, ഒരു ലേഖനം തയ്യാറാക്കുന്നതിനായി ഇലക്ടറൽ ബോണ്ട് വാങ്ങിയിരുന്നു. 2018 ഏപ്രിലിലാണ് അവർ 1,000 രൂപ വീതമുള്ള രണ്ട് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയത്.

പൂർണമായ വിവരങ്ങൾ പുറത്തുവിടാത്തതിന് എസ്.ബി.ഐയെ സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.ഇതിന് പിന്നാലെയാണ് എസ്.ബി.ഐ നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എസ്.ബി.ഐ നൽകിയ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടപ്പോൾ പൂനം അഗർവാൾ എന്ന​ പേരിൽ ബോണ്ട് വാങ്ങിയിരിക്കുന്നത് 2020 ഒക്ടോബർ 20-ന് എന്നാണ് രേഖകളിലുള്ളത്.

എന്റെ അതേ പേരുള്ള മറ്റൊരു വ്യക്തി ഞാൻ വാങ്ങിയ അതെ മൂല്യമുള്ള ബോണ്ടുകൾ വാങ്ങിയതാണോ എന്ന് വ്യക്തമല്ലെന്ന് പൂനം പറഞ്ഞു. അതല്ലെങ്കിൽ എസ്.ബി.ഐ നൽകിയ വിവരങ്ങളിൽ പൊരുത്ത​ക്കേടുകളും ദുരൂഹതകളും ഉ​ണ്ടെന്ന് പൂനം അഗർവാൾ പറഞ്ഞു. ഈ വിഷയത്തിൽ എസ്ബിഐ വിശദീകരണം നൽകേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു​.

തെരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം വെളിപ്പെടുത്താനാകില്ലെന്നും ബോണ്ടുകളുടെ യൂണിക് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്നും സുപ്രീം കോടതി എസ്.ബി.ഐയോട് പറഞ്ഞിരുന്നു.അതിന്റെ അടിസ്ഥാനത്തിൽ പൂർണമായ വിവരങ്ങൾ പുറത്തുവന്നാലെ കൂടുതൽ വ്യക്തതവരുകയുള്ളുവെന്ന് അവർ പറഞ്ഞു.

TAGS :

Next Story