'' എംബസി ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ടു. അതിനാൽ യുക്രൈ്‌നിൽ നിന്നുള്ള യാത്ര സുഗമമായിരുന്നു''
കർണാടകയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയവർക്ക് കെ.എസ്.ആർ.സി സൗജന്യ യാത്ര വാഗ്ദാനം ചെയ്തു
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾ കാരണം തങ്ങളുടെ യാത്ര സുഗമമായിരുന്നെന്ന് ബംഗളൂരുവിലേക്ക് മടങ്ങിയ ഉസ്‌ഹോറോഡ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് ഷുഹൈബും പ്രതീക് നാഗരാജും വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
തങ്ങൾ
യുക്രൈയ്ന്റെ പടിഞ്ഞാറൻ ഭാഗത്തായിരുന്നു. യുക്രൈന് നേരെയുള്ള റഷ്യൻ ആക്രമണം ഞങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് അവർ പറഞ്ഞു.
യുദ്ധം തുടങ്ങിയതോടെ അയൽരാജ്യങ്ങളായ ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും കൊണ്ടുപോകാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബസുകൾ ഏർപ്പാട് ചെയ്തു.
'ഞങ്ങളുടെ പാസ്പോർട്ടുകൾ അതിർത്തിയിൽ പരിശോധിച്ചു, അതിനുശേഷം ഞങ്ങളെ ഹംഗറിയിലേക്ക് കടക്കാൻ അനുവദിച്ചു. അവിടെ നിന്ന് ഞങ്ങൾ ഇന്ത്യയിലേക്ക് വിമാനം കയറി' എന്ന് നാഗരാജ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇന്ത്യക്കാരെ അയൽരാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ അവിടെ നിന്ന് അഞ്ച് ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും യുക്രൈന്റെ ദേശീയ തലസ്ഥാനമായ കീവിൽ നിന്നും മറ്റൊരു പ്രധാന നഗരമായ ഖാർകിവിൽ നിന്നും വ്യത്യസ്തമായി യുക്രെയ്ന്റെ പടിഞ്ഞാറൻ ഭാഗത്ത് യുദ്ധസമാനമായ സാഹചര്യമില്ലെന്നും വിദ്യാർഥികൾ പറയുന്നു.
അതേസമയം, വിവിധയിടങ്ങളിലെത്തിയ കർണാടകയിലെ വിദ്യാർത്ഥികളെ ഒരുമിപ്പിക്കാൻ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും ന്യൂഡൽഹിയിലും മുംബൈ വിമാനത്താവളത്തിലും ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുറക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ മനോജ് രാജൻ പറഞ്ഞു.
ന്യൂഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ കൊണ്ടു വരാൻ നോഡൽ ഓഫീസറും സംഘവും എം.ഇ.എയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളടക്കം 37 പേർ യുക്രൈനിൽ നിന്ന് മടങ്ങിയിട്ടുണ്ടെന്നും കൂടുതൽ പേർ ഉടൻ മടങ്ങിയെത്തുമെന്നും രാജൻ പറഞ്ഞു. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ പൗരന്മാരെയും തിരികെ കൊണ്ടുവരാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ കെ.ഐ.എയിൽ എത്തിയവരെ കെ.എസ്.ഡി.എം.എ കമ്മീഷണർ സ്വീകരിച്ചു. മടങ്ങിയെത്തുന്നവർക്ക് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) സംസ്ഥാനത്തിനുള്ളിലെ അവരുടെ നാട്ടിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
'യുക്രൈനിൽ നിന്ന് മടങ്ങിയെത്തുന്നവരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ നിന്ന് അവരുടെ നാട്ടിലേക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്യാൻ തീരുമാനിച്ചു എന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ശിവയോഗി സി കലാസദ് പറഞ്ഞു.
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിയോഗിച്ചിട്ടുള്ള എല്ലാ നോഡൽ ഓഫീസർമാരോടും കെഎസ്ആർടിസിയോടും കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16