Quantcast

സ്വന്തം തോക്കിൽനിന്ന് ജഡ്ജിക്ക് അബദ്ധത്തിൽ വെടിയേറ്റു

അഡീഷണൽ ജില്ലാ ജഡ്ജി തലേശ്വർ സിങ്ങിനാണ് സ്വന്തം തോക്കിൽനിന്ന് കാലിന് വെടിയേറ്റത്.

MediaOne Logo

Web Desk

  • Published:

    21 Jan 2023 1:12 PM

Talevar Singh
X

മിർസാപൂർ: ഉത്തർപ്രദേശിലെ മിർസാപൂരിൽ ജഡ്ജിക്ക് സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു. അഡീഷണൽ ജില്ലാ ജഡ്ജി തലേശ്വർ സിങ്ങിനാണ് സ്വന്തം തോക്കിൽനിന്ന് കാലിന് വെടിയേറ്റത്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തു.

ഗൗൺ ധരിക്കുന്നതിനിടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു എന്നാണ് ജഡ്ജി പൊലീസിന് കൊടുത്ത സ്റ്റേറ്റ്‌മെന്റിൽ പറയുന്നത്. ഇടതു കാലിൽ തുളച്ചുകയറിയ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

ബുലന്ദേശ്വർ സ്വദേശിയായ തലേശ്വർ സിങ്ങിനെ കഴിഞ്ഞ വർഷം ജുലൈ ആറിനാണ് മിർസാപൂരിൽ നിയമിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.


TAGS :

Next Story