Quantcast

'ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, സന്യാസിയെപ്പോലെ ജീവിക്കണം'; സുപ്രിംകോടതി

ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമർശം നടത്തിയത്

MediaOne Logo

Web Desk

  • Published:

    13 Dec 2024 5:30 AM GMT

ജഡ്ജിമാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുത്, സന്യാസിയെപ്പോലെ ജീവിക്കണം; സുപ്രിംകോടതി
X

ന്യൂഡൽഹി: ജഡ്ജിമാര്‍ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും വിധിന്യായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ജഡ്ജിമാര്‍ സന്യാസിയെപ്പോലെ ജീവിക്കണമെന്നും കുതിരയെപ്പോലെ ജോലി ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു.

മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് പരാമർശം നടത്തിയത്. 'ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഫെയ്‌സ്ബുക്കില്‍ നിന്നും അകലം പാലിക്കണം. അവർ വളരെയധികം ത്യാഗങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഉദ്യോ​ഗസ്ഥർ വിധിന്യായങ്ങളെക്കുറിച്ച് അഭിപ്രായം പറയരുത്. അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ നാളെ വരാനിരിക്കുന്ന വിധി മറ്റൊരു തരത്തില്‍ പുറത്തുവരും' എന്ന് കോടതി വ്യക്തമാക്കി.

അമിക്കസ്ക്യൂറിയും കോടതിയുടെ ഉപദേശകനുമായിരുന്ന മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളിന്റെ സബ്മിഷനെത്തുടര്‍ന്നാണ് വനിതാ ജഡ്ജിമാർക്കെതിരായ പരാതികൾ ഉയർന്നത്. പ്രകടന മികവിന്റെ പേരില്‍ 2023 നവംബര്‍ 11ന് ആയിരുന്നു ആറ് വനിതാ സിവില്‍ ജഡ്ജിമാരെ പിരിച്ചുവിട്ടത്. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി അവരില്‍ നാലുപേരെ നിബന്ധനകള്‍ക്ക് വിധേയമായി സര്‍വീസില്‍ തിരികെയെടുത്തു. എന്നാല്‍ രണ്ടു ജഡ്ജിമാരെ പുറത്താക്കി. ഇതിനെതിരെയാണ് ജഡ്ജിമാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

TAGS :

Next Story