Quantcast

ഡൽഹി ആരോഗ്യമന്ത്രി കൈലാഷ് ഗെലോട്ട് രാജിവെച്ചു, എഎപി വിട്ടു

കൈലാഷ് ​ഗെലോട്ട് ബിജെപിയിൽ ചേരുമെന്നാണ് വിവരം.

MediaOne Logo

Web Desk

  • Published:

    17 Nov 2024 9:27 AM GMT

Kailash Gahlot resigns as Delhi Transport Minister
X

ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി കൈലാഷ് ഗെലോട്ട് രാജിവെച്ചു. ആം ആദ്മി പാർട്ടി വിട്ട അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണ് സൂചന. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവായ കൈലാഷ് ഗെലോട്ട് പാർട്ടി വിട്ടത് എഎപിക്ക് കനത്ത തിരിച്ചടിയാണ്. ഫെബ്രുവരിയിലാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്.

ആം ആദ്മി പാർട്ടിക്ക് വെല്ലുവിളി അകത്തുനിന്ന് തന്നെയാണെന്ന് കൈലാഷ് ഗെലോട്ട് പറഞ്ഞു. ജനങ്ങളെ സേവിക്കുക എന്നതിൽ നിന്ന് രാഷ്ട്രീയ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന പാർട്ടിയായി എഎപി മാറി. എഎപി പാവങ്ങളുടെ പാർട്ടിയാണെന്ന് ഇപ്പോൾ പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രസർക്കാരുമായി തർക്കിച്ചുകൊണ്ടിരുന്നാൽ ഡൽഹിയുടെ വികസനം സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സേവിക്കാനാണ് രാഷ്ട്രീപ്രവർത്തനം തുടങ്ങിയത്. ഇനിയും അത് തുടരേണ്ടതുണ്ട്, എന്നാൽ ആപ്പിൽ നിന്നുകൊണ്ട് അത് കഴിയില്ലെന്നും കൈലാഷ് പറഞ്ഞു. യമുനാ നദി വൃത്തിയാക്കാൻ കഴിയാത്തതും കെജ്‌രിവാൾ താമസിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതും രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

TAGS :

Next Story