Quantcast

കമൽനാഥ് മധ്യപ്രദേശ് പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു

കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു

MediaOne Logo

Web Desk

  • Updated:

    28 April 2022 1:43 PM

Published:

28 April 2022 12:26 PM

കമൽനാഥ് മധ്യപ്രദേശ് പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു
X

ഭോപ്പാൽ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു. കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു.

കമൽനാഥിന്റെ രാജി സ്വീകരിച്ച ഹൈക്കമാൻഡ് ഗോവിന്ദ് സിങ്ങിനെ പുതിയ പ്രതിപക്ഷ നേതാവായി നിയമിക്കുകയും ചെയ്തു.




രാജി കോൺഗ്രസ് അധ്യക്ഷ അംഗീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കമൽനാഥിന് അയച്ച കത്ത് പുറത്തെത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയിൽ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതായും കത്തിൽ പറയുന്നു.

TAGS :

Next Story