Quantcast

സുരക്ഷാ ഉദ്യോഗസ്ഥയുടെ അടിയേറ്റതായി കങ്കണ; സംഭവം ചണ്ഡീഗഢ് വിമാനത്താവളത്തിൽ, വീഡിയോ

കർഷകരെ അനാദരിച്ചുവെന്ന് ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥ അടിച്ചുവെന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    6 Jun 2024 12:57 PM GMT

സുരക്ഷാ ഉദ്യോഗസ്ഥയുടെ അടിയേറ്റതായി കങ്കണ; സംഭവം ചണ്ഡീഗഢ് വിമാനത്താവളത്തിൽ, വീഡിയോ
X

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയുടെ അടിയേറ്റെന്ന ആരോപണവുമായി ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ നിയുക്ത എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ട്. കർഷകരെ അനാദരിച്ചുവെന്ന് ആരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചുവെന്നാണ് പരാതി. ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ചണ്ഡീഗഢ് വിമാനത്താവളത്തില്‍വെച്ച് മര്‍ദ്ദനം നേരിട്ടതായാണ് ആരോപണം.

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെതിരെയാണ് ആരോപണം. 'ഇത് കർഷകരെ അനാദരിക്കുന്നതിനാണ്' എന്നുപറഞ്ഞുകൊണ്ടാണ് തല്ലിയതെന്നാണ് പരാതി. വിവാദമായ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച കർഷകരെ ഖാലിസ്ഥാനി തീവ്രവാദികൾ എന്നുവിളിച്ചതിന്റെ പേരിലാണ് ഉദ്യോഗസ്ഥ മർദിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, സുരക്ഷാ പരിശോധനയ്ക്കായി ഫോൺ നൽകാത്തതിനാണ് ഉദ്യോഗസ്ഥ മർദ്ദിച്ചതെന്നാണ് കങ്കണയുടെ ആരോപണം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സെക്യൂരിറ്റി ചെക്ക്-ഇന്നിലേക്ക് കങ്കണ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ചില സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി അവർ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല.

പരാതിയെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തുവരികയാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.

TAGS :

Next Story