ഇന്ത്യയുടെ ഒളിംപിക്സ് നേട്ടത്തില്‍ മോദിയെ പ്രശംസിച്ച് കപില്‍ ദേവ്
മോദിക്ക് താരങ്ങളുടെ പേര് മാത്രമല്ല അവരുടെ ജീവിതത്തെ കുറിച്ചും അവരുടെ സ്‌പോർട്‌സിനെയും കുറിച്ച് അറിയാം.
ടോക്യോ ഒളിംപിക്‌സിൽ ഇന്ത്യയുടെ നേട്ടത്തിൽ നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽ ദേവ്. സ്റ്റേറ്റ്‌സ് മാൻ പത്രത്തിൽ തന്റെ കോളത്തിലാണ് കപിൽ ദേവിന്റെ പ്രതികരണം.
'' സാധാരണ ആൾക്കാർ സ്‌പോർട്‌സിൽ വിജയിച്ചവരെ മാത്രമേ അഭിനന്ദിക്കുകയുള്ളൂ, തോറ്റുപോയവരെ എല്ലാവരും മറക്കും. പക്ഷേ മോദിജി വിജയികളെയും തോറ്റുപോയവരെയും രണ്ടായി കണ്ടില്ല. മെഡലുകൾ മാത്രമല്ല അദ്ദേഹത്തിന്റെ വിഷയം. ഒളിംപിക്‌സിനു ശേഷം വിജയികളോടൊപ്പവും പരാജിതർക്കൊപ്പവും അദ്ദേഹം സമയം ചെലവഴിച്ചു, അവരോട് സംസാരിച്ചു.' കപിൽ ദേവ് കുറിച്ചു.
മോദിക്ക് താരങ്ങളുടെ പേര് മാത്രമല്ല അവരുടെ ജീവിതത്തെ കുറിച്ചും അവരുടെ സ്‌പോർട്‌സിനെയും കുറിച്ച് അറിയാം. ബജ്‌രംഗ് പൂനിയയുടെ പരിക്കിനെ കുറിച്ച് അദ്ദേഹത്തിന് അറിയാം. നീരജ് ചോപ്ര താൻ എറിഞ്ഞ ജാവലിൻ തിരിഞ്ഞു പോലും നോക്കാതെ നടന്നത് അദ്ദേഹത്തിന് അറിയാം. ഒരു കായികതാരത്തെ സംബന്ധിച്ച് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ തങ്ങളെ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.- കപിൽ ദേവ് കൂട്ടിച്ചേർത്തു.
കൂടാതെ ഇന്ത്യയുടെ ഒളിംപിക്‌സ് സംഘത്തിലെ മുഴുവൻ പേരെയും അദ്ദേഹം സ്വാതന്ത്ര്യദിനാഘോഷത്തിന് അതിഥികളായി ക്ഷണിച്ചു. കൂടാതെ പി.വി. സിന്ധുവിന്റെ കൂടെ ഐസ്‌ക്രീം കഴിക്കാമെന്ന വാക്കും അദ്ദേഹം പാലിച്ചു. പിന്നീട് നീരജ് ചോപ്രയ്രക്ക് ട്രീറ്റും നൽകി. ഇതൊക്കെ രാജ്യത്തെ കായിക താരങ്ങൾക്ക് പ്രചോദനം നൽകുമെന്നും കപിൽ ദേവ് പറഞ്ഞു.
Adjust Story Font
16