Quantcast

പാര്‍ട്ടിക്കൊരു പ്രസിഡന്റില്ല; ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ല-തുറന്നടിച്ച് കപില്‍ സിബല്‍

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. പഞ്ചാബില്‍ അമരീന്ദറിന്റെ രാജിക്ക് പിന്നാലെ പി.സി.സി അധ്യക്ഷന്‍ സിദ്ദുവും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    29 Sep 2021 11:04 AM GMT

kapil sibal
X

പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റില്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. പ്രധാന നേതാക്കള്‍ പാര്‍ട്ടിയെ കയ്യൊഴിയുകയാണ്. കേരളത്തില്‍ വി.എം സുധീരന്‍ രാജി നല്‍കി. രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് വിട്ടു നേതാക്കള്‍ ഓരോരുത്തരായി പോവുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ആളുകള്‍ പാര്‍ട്ടി വിട്ടുപോവുന്നത്? അത് നമ്മുടെ പിഴവുകൊണ്ടാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ വിരോധാഭാസം എന്തെന്നാല്‍ തങ്ങളുടെ അടുത്ത ആളുകളെന്ന് നേതാക്കള്‍ കരുതുന്നവര്‍ പാര്‍ട്ടി വിട്ടുപോവുന്നു, തങ്ങളോട് അടുപ്പമില്ലെന്ന് അവര്‍ കരുതുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട്-കപില്‍ സിബല്‍ പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. പഞ്ചാബില്‍ അമരീന്ദറിന്റെ രാജിക്ക് പിന്നാലെ പി.സി.സി അധ്യക്ഷന്‍ സിദ്ദുവും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടു മന്ത്രിമാരും രാജിവെച്ചിരുന്നു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചവരില്‍ 23 നേതാക്കളില്‍ ഒരാളാണ് കപില്‍ സിബല്‍. ഇതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തോട് അതൃപ്തിയുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ തുടങ്ങിയവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയത് കൂടി പരോക്ഷമായി പരാമര്‍ശിച്ചാണ് കപില്‍ സിബലിന്റെ വിമര്‍ശനം.

TAGS :

Next Story