കർണാടകയിൽ ഒരു ബി.ജെ.പി എം.എൽ.എ കൂടി പാർട്ടി വിട്ടു
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കർണാടക ബി.ജെ.പിയിൽ നേതാക്കളുടെ രാജി തുടരുകയാണ്.
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കർണാടകയിൽ ഒരു ബി.ജെ.പി എം.എൽ.എ കൂടി പാർട്ടി വിട്ടു. മുഡിഗെർ മണ്ഡലത്തിൽനിന്ന് മൂന്ന് തവണ എം.എൽ.എ ആയ കുമാരസ്വാമി ഇത്തവണ സ്ഥാനാർഥി പട്ടികയിൽ തന്റെ പേരില്ലെന്ന് കണ്ടതോടെയാണ് രാജി പ്രഖ്യാപിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചത് ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയാണെന്ന് അദ്ദേഹം ആരോപിച്ചു.
Also Read:മഅ്ദനി സ്ഥിരം കുറ്റവാളി; സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും കർണാടക സുപ്രിംകോടതിയിൽ
രണ്ടാംഘട്ടത്തിൽ 23 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി പുറത്തുവിട്ടത്. മുഡിഗറിൽനിന്ന് ദീപക് ദോഡ്ഡയ്യയാണ് മത്സരിക്കുന്നത്. സി.ടി രവിക്ക് തന്നോടുള്ള വ്യക്തിവിരോധം മൂലമാണ് സീറ്റ് നിഷേധിച്ചതെന്നാണ് കുമാരസ്വാമിയുടെ ആരോപണം. ബി.ജെ.പി വിട്ട കുമാരസ്വാമി ജെ.ഡി (എസ്) സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം.
മുതിർന്ന നേതാവായ ബി.എസ് യെദ്യൂരപ്പ ഒരാഴ്ചയായി ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയാണെന്നും ബി.ജെ.പി 50 സീറ്റിൽ പോലും ജയിക്കാൻ പോകുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കർണാടക ബി.ജെ.പിയിൽ വലിയ അസ്വാരസ്യങ്ങളാണ് ഉയരുന്നത്.
Also Read:ഹിജാബ് വിലക്കിന് തുടക്കമിട്ട ബി.ജെ.പി എം.എൽ.എക്ക് സീറ്റില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രഘുപതി ഭട്ട്
സുള്ള്യ സീറ്റ് നൽകാത്തതിനെ തുടർന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പക്ക് പിന്തുണയുമായി ശിവമൊഗ്ഗയിലെ ബി.ജെ.പി മേയറും 18 കോർപ്പറേഷൻ അംഗങ്ങളും രാജിവെച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രിയും നിയമസഭാ കൗൺസിൽ അംഗവുമായ ലക്ഷ്മൺ സാവദി പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചു. മുതിർന്ന നേതാവായ ആർ.ശങ്കർ എം.എൽ.സി സ്ഥാനം രാജിവെച്ചു.
Adjust Story Font
16