മുഡ ഭൂമി ഇടപാട് കേസ്; വിവാദ ഭൂമി തിരിച്ചുനൽകി സിദ്ധരാമയ്യയുടെ ഭാര്യ
സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം
ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ വിവാദ ഭൂമി തിരിച്ചുനൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എൻ.പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ചുനൽകിയ 14 പ്ലോട്ട് ഭൂമിയാണ് തിരിച്ചുനൽകിയത്.
സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. ഭർത്താവിന്‍റെ അന്തസിലും വലുതല്ല ഒരു ഭൂമിയുമെന്ന് പാർവതി പത്രക്കുറിപ്പിറക്കി. കേസില്‍ മൈസൂരു ലോകായുക്ത പൊലീസ് സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.സിദ്ധരാമയ്യക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം.
ബുധനാഴ്ചയാണ്, മുഡ ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് അന്വേഷണത്തിന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടത്. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലായിരുന്നു വിധി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന ഗവർണരുടെ നിർദേശം ചോദ്യംചെയ്തുള്ള അദ്ദേഹത്തിന്റെ ഹരജി തള്ളിയായിരുന്നു കോടതി ഉത്തരവ്.
Adjust Story Font
16