Quantcast

കർണാടകയിൽ ഇനി കോണ്‍ഗ്രസ് കാലം; സിദ്ധരാമയ്യ സർക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ഉച്ചയ്ക്ക് 12.30ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവാ സ്റ്റേഡിയത്തിൽനടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും അധികാരമേല്‍ക്കും

MediaOne Logo

Web Desk

  • Updated:

    2023-05-20 01:57:22.0

Published:

20 May 2023 12:59 AM GMT

Karnataka CM Swearing-In Ceremony, Siddaramaiah, DK Shivakumar to take oath today, siddaramaiah, dk shivakumar
X

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ക്യാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും.

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കു പുറമെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങി പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. സത്യപ്രതിജ്ഞയ്ക്കു മണിക്കൂറുകൾ മാത്രം ശേഷിക്കേ മന്ത്രിമാരുടെ പേരുകൾ കോൺഗ്രസ് പുറത്തുവിട്ടിട്ടില്ല. പുലർച്ചെയാണ് ഡൽഹിയിലെ ചർച്ചകൾ അവസാനിപ്പിച്ച് നേതാക്കൾ ബംഗളൂരുവിലേക്ക് തിരിച്ചത്.

മേയ് പത്തിനായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷത്തിനു വേണ്ട 113 എന്ന മാന്ത്രികസംഖ്യ കടക്കാനാകില്ലെന്നായിരുന്നു എക്സിറ്റ്‍പോള്‍ ഫലങ്ങള്‍ മിക്കതും പ്രവചിച്ചത്. എന്നാല്‍, 13ന് ഫലം പുറത്തുവന്നപ്പോള്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഒറ്റയ്ക്ക് കോണ്‍ഗ്രസ് മുന്നേറ്റമാണ് കര്‍ണാടകയില്‍ കണ്ടത്. 135 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണകക്ഷിയിലെ പ്രമുഖ നേതാക്കള്‍ക്ക് അടിതെറ്റിയ തെരഞ്ഞെടുപ്പില്‍ 66 സീറ്റാണ് ബി.ജെ.പിക്കു ലഭിച്ചത്. ജെ.ഡി-എസ് 19ലേക്കും ഒതുങ്ങി.

ദക്ഷിണേന്ത്യയില്‍ ഇതോടെ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും ഭരണമില്ലാതാവും. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണത്തില്‍ ഇല്ല. ആകെയുണ്ടായിരുന്ന കര്‍ണാടകയും ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കൈവിട്ടു.

224 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം നേടാന്‍ 113 സീറ്റിലെ വിജയമായിരുന്നു ആവശ്യം. ലീഡ് നില മാറിമറിഞ്ഞ ആദ്യ രണ്ടു മണിക്കൂറിനു ശേഷമാണ് കര്‍ണാടക കോണ്‍ഗ്രസിനൊപ്പമാണെന്ന് വ്യക്തമായത്.

Summary: Karnataka CM Swearing-In Ceremony: Siddaramaiah, DK Shivakumar and other cabinet ministers to take oath today

TAGS :

Next Story