Quantcast

കര്‍ണ്ണാടകയില്‍ മുസ്ലിം വിഭാഗത്തെ ചേർത്തു നിർത്തി പാർട്ടി ശക്തിപ്പെടുത്താനൊരുങ്ങി സിപിഎം

മുസ്ലിം വിഭാഗത്തിനായി മാത്രം മംഗളുരുവിൽ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു, സമ്മേളനം കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു

MediaOne Logo
കര്‍ണ്ണാടകയില്‍ മുസ്ലിം വിഭാഗത്തെ ചേർത്തു നിർത്തി പാർട്ടി ശക്തിപ്പെടുത്താനൊരുങ്ങി സിപിഎം
X

മംഗളൂരു: കര്‍ണ്ണാടകയുടെ തീരദേശ മേഖലയില്‍ മുസ്ലിം വിഭാഗത്തെ ചേർത്തു നിർത്തി പാർട്ടി ശക്തിപ്പെടുത്താനൊരുങ്ങി സിപിഎം. മുസ്ലിം വിഭാഗത്തിനായി മാത്രം മംഗളുരുവിൽ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സമ്മേളനം കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് മുസ്ലിം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗത്തിനിടയിൽ സ്വാധീനം വർധിപ്പിച്ച് കർണാടകയിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് സി.പി.എമ്മിന്‍റെ ലക്ഷ്യം. കോൺഗ്രസ്സുമായി ചേർന്ന് നിൽക്കുന്ന മുസ്ലിം വിഭാഗത്തെ അടർത്തിയെടുക്കാനാവുമോ എന്ന പരീക്ഷണവും സി.പിഎം നടത്തുന്നുണ്ട്. വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘ് പരിവാറിനെ നേരിടാൻ സി പി എമ്മിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന സന്ദേശമാണ് സമ്മേളനം നൽകിയത്.

വർഗ്ഗരാഷ്ട്രിയം കൊണ്ട് മത്രം പാർട്ടിയെ ശക്തിപ്പെടുത്താനാവില്ലെന്നും സ്വത്വരാഷ്ട്രിയത്തിന്‍റെ സാധ്യതകളെ കൂടി പ്രയോജനപ്പെടുത്തണമെന്നുമാണ് കർണാടക സി പി എമ്മിലെ ഒരു വിഭാഗത്തിന്‍റെ വാദം. പിന്നാക്ക ദളിത്, ആദിവാസി, മുസ്ലിം വിഭാഗത്തിന് അര്‍ഹമായ പ്രതിനിധ്യം പാർട്ടിയിൽ നൽകണമെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു.

TAGS :

Next Story