കർണാടക തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
കനക്പുരയിൽ പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ ഡമ്മി സ്ഥാനാർഥിയായി അദ്ദേഹത്തിന്റെ സഹോദരൻ ഡി.കെ സുരേഷ് പത്രിക സമർപ്പിച്ചു.
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. 3327 പുരുഷൻമാരും 304 വനിതകളും ഒരു ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയുമാണ് നാമനിർദേശ പത്രിക നൽകിയത്. 3600 സ്ഥാനാർഥികൾക്കായി 5,102 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്.
കനക്പുരയിൽ പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാറിന്റെ ഡമ്മി സ്ഥാനാർഥിയായി അദ്ദേഹത്തിന്റെ സഹോദരൻ ഡി.കെ സുരേഷ് പത്രിക സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, അനധികൃതർ സ്വത്ത് സമ്പാദനം തുടങ്ങി നിരവധികേസുകൾ ഡി.കെ ശിവകുമാറിനെതിരെ എടുത്തിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ ശിവകുമാറിനെ പലതവണ ചോദ്യം ചെയ്തിരുന്നു. ഈ കേസിൽ തിങ്കളാഴ്ച കോടതി വിധി പറയാനിരിക്കെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ഡി.കെ ശിവകുമാറിന്റെ ഡമ്മിയായി സഹോദരൻ തന്നെ രംഗത്തെത്തിയത്.
മെയ് 10ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണം സംസ്ഥാനത്ത് ഊർജിതമായി മുന്നേറുകയാണ്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്. കോൺഗ്രസിന്റെ രണ്ടാംഘട്ട പ്രചാരണത്തിനായി കൂടുതൽ ദേശീയ നേതാക്കൾ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെത്തും.
Adjust Story Font
16