Quantcast

കർണാടക ഹിജാബ് വിവാദം: ഫെബ്രുവരി 16 വരെ കോളജുകൾക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനും ക്ലാസുകളിൽ കാവി ഷാൾ, സ്‌കാർഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    12 Feb 2022 3:00 AM GMT

കർണാടക ഹിജാബ് വിവാദം: ഫെബ്രുവരി 16 വരെ കോളജുകൾക്ക് അവധി
X

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹരജികളിൽ ഹൈക്കോടതി വാദം തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളും ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷന് (ഡിസിടിഇ) കീഴിലുള്ള കോളജുകളും ഫെബ്രുവരി 16 വരെ അടച്ചിടും. ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, 11, 12 ക്ലാസുകളിലേക്കുള്ള പ്രീ-യൂണിവേഴ്സിറ്റി കോളജുകൾ സംബന്ധിച്ച് സർക്കാർ ഇതുവരെ വ്യക്തമായ നിർദേശം നൽകിയിട്ടില്ല.

അതേസമയം, വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതിനാൽ ഒന്നുമുതൽ 10 വരെയുള്ള സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ പഞ്ചായത്ത് സിഇഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ് വഴി മന്ത്രിമാരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനും ക്ലാസുകളിൽ കാവി ഷാൾ, സ്‌കാർഫ്, ഹിജാബ്, മതപതാക എന്നിവ ധരിക്കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ സർക്കാറിന് നിർദേശം നൽകിയിരുന്നു.

ക്ലാസുകളിൽ എന്തുവിലകൊടുത്തും ക്രമസമാധാനം പാലിക്കണമെന്നും പുറത്തുനിന്നുള്ള പ്രകോപനങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരോട് അവരുടെ നിയുക്ത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുമുണ്ട്. അതേസമയം, ഹിജാബുമായി ബന്ധപ്പെട്ട് അനുകൂലമായും പ്രതികൂലമായും പ്രതിഷേധം നടക്കുന്ന ഉഡുപ്പിയിൽ സുരക്ഷാ സേന ഫ്‌ളാഗ് മാർച്ച് നടത്തി.

TAGS :

Next Story