പരിശീലനം കഴിഞ്ഞ് ഡിഎസ്‍പിയായി ചാര്‍ജെടുക്കാന്‍ പോകുന്നതിനിടെ വാഹനാപകടത്തില്‍ ഐപിഎസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം
ഹര്‍ഷിന്‍റെ ആദ്യ നിയമനം കൂടിയായിരുന്നു ഇത്
ബെംഗളൂരു: പരിശീലനം കഴിഞ്ഞ് ഡിഎസ്‍പിയായി ചാര്‍ജെടുക്കാന്‍ പോകുന്നതിനിടെ ഐപിഎസ് ഓഫീസര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഹാസനില്‍ ഞായറാഴ്ചയാണ് സംഭവം. ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട് ഐപിഎസ് പ്രൊബേഷണറി ഓഫീസറായ ഹർഷ് ബർധനാണ്(27) മരിച്ചത്. 2023 ബാച്ച് കർണാടക കേഡർ ഓഫീസറാണ് ഹര്‍ഷ്. കർണാടക പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയശേഷം പ്രൊബേഷണറി ഡിഎസ്പിയായി ചുമതലയേറ്റെടുക്കാൻ ഹോലേനരസിപൂരിലേക്കുള്ള പോവുകയായിരുന്നു ഇദ്ദേഹം.
ഹര്‍ഷിന്‍റെ ആദ്യ നിയമനം കൂടിയായിരുന്നു ഇത്. ഹാസൻ-മൈസൂരു റോഡിലാണ് അപകടമുണ്ടായത്. ഔദ്യോഗിക വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയും സമീപത്തെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറുകയുമായിരുന്നു.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഹർഷ് ബർധനെയും ഡ്രൈവർ മഞ്‌ജെ ഗൗഡയെയും ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടെ ഹർഷ് മരിച്ചു. മഞ്‌ജെ ഗൗഡ ചികിത്സയിൽ തുടരുകയാണ്. മധ്യപ്രദേശ് സ്വദേശിയാണ് ഹർഷ്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി, "വർഷങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം നൽകുമ്പോൾ ഇത് സംഭവിക്കാൻ പാടില്ലായിരുന്നു". അദ്ദേഹം പറഞ്ഞു. ദാരുണമായ നഷ്ടമെന്നാണ് കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ വിശേഷിപ്പിച്ചത്.
Adjust Story Font
16