Quantcast

പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തി കര്‍ണാടക മന്ത്രി; വിവാദം

പ്രജ്വല്‍ ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് എക്സൈസ് മന്ത്രിയായ രാമപ്പ തിമ്മാപ്പൂര്‍ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2024-05-03 03:47:12.0

Published:

3 May 2024 3:46 AM GMT

Ramappa Timmapur
X

രാമപ്പാ തിമ്മാപൂര്‍

ബെംഗളൂരു: ലൈംഗികാരോപണക്കേസില്‍ പ്രതിയായ ജെഡിഎസ് എം.പി പ്രജ്വല്‍ രേവണ്ണയെ ഹിന്ദു ദൈവമായ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തിയ കര്‍ണാടക മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. പ്രജ്വല്‍ ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് എക്സൈസ് മന്ത്രിയായ രാമപ്പ തിമ്മാപ്പൂര്‍ പറഞ്ഞത്.

''എം ബി പാട്ടീൽ പറഞ്ഞതുപോലെ, ഈ പെൻഡ്രൈവ് പ്രശ്‌നം, ഇതുപോലെ മോശമായ മറ്റൊന്നും രാജ്യത്ത് സംഭവിച്ചിട്ടില്ല.ഇത് ഗിന്നസ് വേൾഡ് റെക്കാഡ് സൃഷ്ടിച്ചേക്കും. ശ്രീകൃഷ്ണൻ ഒന്നിലധികം സ്ത്രീകളോടൊപ്പം ഭക്തിയോടെ ജീവിച്ചു. പ്രജ്വലിൻ്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അദ്ദേഹം ആ റെക്കോർഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു,"വിജയപുരയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു രാമപ്പ.

സംഭവം വിവാദമായതോടെ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി."കർണാടക സർക്കാരിലെ കോൺഗ്രസ് നേതാവ് ശ്രീകൃഷ്ണനെ അപമാനിച്ചു. അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പാർട്ടിയിൽ നിന്നും ഉടൻ പുറത്താക്കണം, അല്ലാത്തപക്ഷം ഞങ്ങൾ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കും." ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ സി.ടി രവി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് രാമപ്പയുടെ പ്രസ്താവനയെ തള്ളി. "ഞാൻ ഈ പ്രസ്താവനയെ അപലപിക്കുന്നു. ഈ പ്രസ്താവനയിൽ നിന്ന് ഞാൻ അകലം പാലിക്കുന്നു. ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ല. രേവണ്ണ ഒരു രാക്ഷസനാണ്. ഇത് പാർട്ടിയുടെ നിലപാടല്ല," കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു.

TAGS :

Next Story