Quantcast

മതപരിവര്‍ത്തനം തടയാന്‍ നിയമവുമായി കര്‍ണാടക

ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ ചില ക്രിസ്ത്യന്‍ മിഷനറിമാര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 Sep 2021 12:40 PM GMT

മതപരിവര്‍ത്തനം തടയാന്‍ നിയമവുമായി കര്‍ണാടക
X

മതപരിവര്‍ത്തനം തടയാന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് കര്‍ണാടക നിയമസഭയില്‍ ഈ കാര്യം അറിയിച്ചത്. 'പ്രേരണ മൂലമുള്ള മതപരിവര്‍ത്തനം തടയുന്നതുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്' , മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ചോദ്യോത്തരവേളയില്‍ ബിജെപി എംഎല്‍എ ഗൂലിഹട്ടി ശേഖറിന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും കൂട്ടത്തോടെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്താനായി ചില ക്രിസ്ത്യന്‍ മിഷനറിമാര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ പ്രവര്‍ത്തനം നിര്‍ത്താനായി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ ഏത് മതത്തിലേക്ക് പോകുന്നതിന് യാതൊരു നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നും, എന്നാല്‍ പ്രേരണയോടെയുള്ള മതപരിവര്‍ത്തനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹോസദുര്‍ഗ മണ്ഡലത്തില്‍ മാത്രം 15,000 ന് മുകളില്‍ ദളിതരെയും പിന്നോക്ക സമുദായക്കാരെയും ഇതിനോടകം തന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് എംഎല്‍എ ഗൂലിഹട്ടി ശേഖര്‍ പറഞ്ഞു.

TAGS :

Next Story