Quantcast

മക്കൾക്ക് ആവശ്യമായ സ്ഥാനം നൽകിയാൽ രാജിവയ്ക്കാം; ഉപാധിയുമായി യെദ്യൂരപ്പ

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ യെദ്യൂരപ്പയെ ഗവർണറാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    18 July 2021 5:07 AM GMT

മക്കൾക്ക് ആവശ്യമായ സ്ഥാനം നൽകിയാൽ രാജിവയ്ക്കാം; ഉപാധിയുമായി യെദ്യൂരപ്പ
X

ബംഗളൂരു: മക്കൾക്ക് ഉചിതമായ സ്ഥാനം നൽകിയാൽ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറാമെന്ന് യെദ്യൂരപ്പ. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഇക്കാര്യം അദ്ദേഹം ഉന്നയിച്ചതായി കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ രാജി വയ്ക്കാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഡൽഹി യാത്രയിൽ യെദ്യൂരപ്പയ്‌ക്കൊപ്പം മക്കളായ വിജയേന്ദ്രയും രാഘവേന്ദ്രയുമുണ്ടായിരുന്നു.

മക്കൾക്ക് പാർട്ടിയിലോ അല്ലെങ്കിൽ സർക്കാരിലോ ഉചിതമായ സ്ഥാനം നൽകുക എന്ന ഉപാധിയാണ് യെദ്യൂരപ്പ മുന്നോട്ടുവെച്ചിരിക്കുന്നത്. നേരത്തെ യെദ്യൂരപ്പ ആവശ്യപ്പെട്ടതു പ്രകാരം, കർണാടകയിലെ എം.പിയായിരുന്ന ശോഭ കരന്ദ്‌ലജയെ കേന്ദ്രമന്ത്രിയാക്കിയിരുന്നു. വൊക്കലിംഗ സമുദായത്തിൽപ്പെട്ട നേതാവിനെ മുഖ്യമന്ത്രിയാക്കണം, ബിജെപി സംസ്ഥാന അധ്യക്ഷ പദം ലിംഗായത്ത് നേതാവിന് നൽകണം എന്നീ ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാണ് തന്നോട് ആവശ്യപ്പെട്ടത് എന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യെദ്യൂരപ്പ അവകാശപ്പെട്ടു. താൻ രാജി വയ്ക്കുമെന്ന വാർത്ത പൂർണമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ജൂലൈ 24നാണ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ യെദ്യൂരപ്പയെ ഗവർണറാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

ജൂലൈ 26ന് ബിജെപി നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഭരണത്തിൽ കുടുംബം ഇടപെടുന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് യെദ്യൂരപ്പയ്‌ക്കെതിരെയുള്ളത്.

TAGS :

Next Story