Quantcast

രാജ്യസഭാ തെരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ മൂന്ന് സീറ്റില്‍ ബി.ജെ.പി, ഒരു സീറ്റ് കോണ്‍ഗ്രസിന്

ജനതാദള്‍ സെക്യുലറിന് ഒരു സീറ്റിലും വിജയിക്കാനായില്ല

MediaOne Logo

Web Desk

  • Published:

    10 Jun 2022 4:41 PM GMT

രാജ്യസഭാ തെരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ മൂന്ന് സീറ്റില്‍ ബി.ജെ.പി, ഒരു സീറ്റ് കോണ്‍ഗ്രസിന്
X

ബെംഗളൂരു: കര്‍ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റും സ്വന്തമാക്കി ബി.ജെ.പി. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ജയിച്ചു. എന്നാല്‍ ജനതാദള്‍ സെക്യുലറിന് ഒരു സീറ്റിലും വിജയിക്കാനായില്ല.

നിർമല സീതാരാമൻ, ജഗ്ഗേഷ്, ലെഹര്‍ സിങ് എന്നിവരാണ് വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥികള്‍. ജയറാം രമേശാണ് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

അംഗസംഖ്യ അനുസരിച്ച് ബി.ജെ.പിക്ക് രണ്ട് സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റും ഉറപ്പായിരുന്നു. ബാക്കിയുള്ള ഒരു സീറ്റ് ആര്‍ക്ക് ലഭിക്കും എന്നതായിരുന്നു അറിയാനുണ്ടായിരുന്നത്. ബി.ജെ.പിയെ തോല്‍പ്പിക്കും എന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസും ജെഡിഎസും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു. ഈ തീരുമാനം ബി.ജെ.പിക്ക് അനുകൂലമായിത്തീര്‍ന്നു.

അതേസമയം രാജസ്ഥാനില്‍ ബി.ജെ.പി തിരിച്ചടി നേരിട്ടു. രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന നാല് രാജ്യസഭാ സീറ്റുകളില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് ജയം. പ്രമോദ് തിവാരി, മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല എന്നിവരാണ് വിജയിച്ചത്. ഒരു സീറ്റില്‍ ബി.ജെ.പി വിജയിച്ചു. ഘനശ്യാം തിവാരിയാണ് വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ഥി.

ബി.ജെ.പി പിന്തുണച്ച സീ ചാനൽ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. കോണ്‍ഗ്രസ് എം.എൽ.എമാരുടെ ഐക്യം ബി.ജെ.പിക്ക് ഉചിതമായ മറുപടി നൽകിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. വിജയം കോൺഗ്രസിന്‍റേതല്ല, ജനാധിപത്യത്തിന്‍റേതാണെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story