രോഗികള്‍ക്കും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക; നിയന്ത്രണം ഇന്ന് മുതൽ
അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകും
ഇന്ന് മുതൽ രോഗികൾക്കും കർണാടകയിലേക്ക് പോവാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികൾക്കും ആർ.ടി.പി.സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകും.
ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ ആളുകളെ ഇന്നലെയും തലപ്പാടിയിൽ നിന്നും മടക്കി അയച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവരെയും കർണാടകയിലേക്ക് കടത്തിവിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് പോവേണ്ട നിരവധി പേരുടെ യാത്ര ഇന്നലെയും മുടങ്ങി. ഇതോടെ കേരള അതിർത്തിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. ഇന്നും പ്രതിഷേധമുണ്ടാവുമെന്നാണ് സൂചന. ക്രമസമാധാനപാലന ചുമതലയുള്ള കർണാടക എ.ഡി.ജി.പി. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം തലപ്പാടി സന്ദർശിച്ചു.
പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്കും അതീവ ഗുരുതര രോഗികൾക്കും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. തലപ്പാടിയിൽ അതിർത്തിയിൽ കാസർകോട് ജില്ലാ ഭരണകൂടം തുറന്ന ആർ.ടി.പി.സി. ആർ പരിശോധന കേന്ദ്രത്തിൽ കോവിഡ് പരിശോധനക്കായി നിരവധി പേരെത്തി.
Adjust Story Font
16