Quantcast

വിവാഹത്തിന് സമ്മതിപ്പിക്കാൻ യുവാവിന്റെ ആത്മഹത്യാനാടകം; സത്യമറിയാതെ കാമുകി ജീവനൊടുക്കി

മകളുടെ മരണത്തിന് പിന്നിൽ അരുണും സുഹൃത്ത് ഗോപാലും മാത്രമാണെന്ന് സക്കമ്മയുടെ കുടുംബം ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    17 Dec 2021 3:13 PM GMT

വിവാഹത്തിന് സമ്മതിപ്പിക്കാൻ യുവാവിന്റെ ആത്മഹത്യാനാടകം; സത്യമറിയാതെ കാമുകി ജീവനൊടുക്കി
X

കർണാടകയിൽ കാമുകൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ട് യുവതി ആത്മഹത്യ ചെയ്തു. എന്നാൽ, യുവതിയുടെ മാതാപിതാക്കളെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനായി കാമുകനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമായിരുന്നു അത്. ഇതറിയാതെയാണ് വാർത്ത കേട്ട പാടെ യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കാമുകനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്.

ഹസൻ ജില്ലയിലെ ചന്നരായപട്ടണ സ്വദേശിയായ സക്കമ്മയെയാണ് ബുധനാഴ്ച ഉച്ചക്ക്ശേഷം വടക്കൻ ബെംഗളൂരുവിലെ താമസസ്ഥലത്ത് സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യശ്വന്ത്പുരിലെ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു സക്കമ്മ. ഒപ്പം ജോലി ചെയ്തിരുന്ന അരുൺ എന്ന യുവാവുമായി സക്കമ്മ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

രണ്ട് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ബന്ധത്തെക്കുറിച്ച് വീട്ടിൽ അറിയിച്ചുവെങ്കിലും വിവാഹത്തിന് ഇരുവീട്ടുകാർക്കും സമ്മതിച്ചില്ല. തുടർന്ന് അരുൺ വീട്ടുകാരെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു. എന്നാൽ സക്കമ്മയുടെ കുടുംബം എതിർപ്പ് തുടർന്നു. ഇതേ തുടർന്ന് സക്കമ്മയുടെ വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാനായി അരുണും സുഹൃത്തും ചേർന്ന് ആത്മഹത്യാനാടകം പദ്ധതിയിടുകയായിരുന്നു. എന്നാൽ സംഭവം നാടകമാണെന്ന് അറിയാതെ അരുൺ മരിച്ചുവെന്ന് തെറ്റിദ്ധരിച്ച സക്കമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു.

മകളുടെ മരണത്തിന് പിന്നിൽ അരുണും സുഹൃത്ത് ഗോപാലും മാത്രമാണെന്ന് സക്കമ്മയുടെ കുടുംബം ആരോപിച്ചു. അരുണും ഗോപാലുമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കാട്ടി സക്കമ്മയുടെ കുടുംബം പൊലീസിലും പരാതി നൽകി. ഇതേത്തുടർന്ന് ആത്മഹത്യാക്കുറ്റം ചുമത്തി അരുണിനേയും ഗോപാലിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story