Quantcast

ലഖ്നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത്;സമരം തുടരാൻ കർഷക സംഘടനകൾ

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചെങ്കിലും മറ്റ് ആവശ്യങ്ങളിൽ സമരം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-22 02:17:58.0

Published:

22 Nov 2021 12:46 AM GMT

ലഖ്നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത്;സമരം തുടരാൻ കർഷക സംഘടനകൾ
X

ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത് ചേരും.സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പരിപാടി. മിനിമം താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സംയുക്ത കിസാൻ മോർച്ച കത്തയച്ചു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചെങ്കിലും മറ്റ് ആവശ്യങ്ങളിൽ സമരം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു.

താങ്ങുവില സംബന്ധിച്ച് നിയമ പരിരക്ഷ ഉറപ്പാക്കണം, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകണം, കർഷകർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കണം, നിർദിഷ്ട വൈദ്യുതി ദേതഗതി ബിൽ പിൻവലിക്കുക കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ കർഷക മഹാ പഞ്ചായത്ത്.

രാവിലെ 11 മണിയ്ക്ക് ചേരുന്ന യോഗത്തിൽ രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സമരമാണ് ലഖ്നൗവിലെ കർഷക മഹാ പഞ്ചായത്ത്.

The Karshaka Maha Panchayat will meet today in Lucknow, Thar Pradesh. The event will be led by the Joint Kisan Morcha

TAGS :

Next Story