Quantcast

പാർട്ടിവിരുദ്ധ പ്രവർത്തനം; കശ്മീർ ബി.ജെ.പിയിൽ എട്ടു നേതാക്കൾക്കെതിരെ കൂട്ടനടപടി

എട്ടു നേതാക്കൾക്കെതിരെയാണ് അച്ചടക്ക നടപടി

MediaOne Logo

Web Desk

  • Published:

    29 Sep 2023 4:07 PM GMT

BJP issues disciplinary action notice to eight leaders in Kashmir, Kashmir BJP issues disciplinary action against 8 leaders, Kashmir BJP, disciplinary action
X

ശ്രീനഗർ: കശ്മീരിൽ നേതാക്കൾക്കെതിരെ കൂട്ടനടപടിയുമായി ബി.ജെ.പി. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണു നടപടി. എട്ടു നേതാക്കൾക്കാണ് ബി.ജെ.പി അച്ചടക്ക സമിതി നോട്ടിസ് അയച്ചിരിക്കുന്നത്.

അൽത്താഫ് താക്കൂർ, അലി മുഹമ്മദ് മീർ, ജി.എം മീർ, ആസിഫ് മസൂദി, ആരിഫ് രാജ, അൻവർ ഖാൻ, മൻസൂർ ഭട്ട്, ബിലാൽ പരായ് എന്നീ നേതാക്കൾക്കാണ് കാരണംകാണിക്കൽ നോട്ടിസ് നൽകിയത്. സോഫി യൂസുഫ് എന്ന നേതാവിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് എട്ടു നേതാക്കൾ കൂടി ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി കണ്ടെത്തിയത്. ഗുരുതരമായ ആരോപണങ്ങളാണ് ഈ നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം.

ഈ നേതാക്കന്മാരുടെ പ്രവർത്തനങ്ങൾ കാരണം പാർട്ടി നേതൃത്വത്തിൽ ജനങ്ങൾക്ക് അവിശ്വാസം രൂപപ്പെട്ടതായി അച്ചടക്ക സമിതിയുടെ നോട്ടിസിൽ പറയുന്നു. പാർട്ടിയിലെ പദവിയും സംഭാവനകളും പരിഗണിച്ച് ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ചെയ്ത പ്രവൃത്തികളിൽ നിരുപാധികമായി മാപ്പുപറയണം. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ പാർട്ടി പദവിയിൽനിന്നും പ്രാഥമികാംഗത്വത്തിൽനിന്നു വരെ പുറത്താക്കാനുള്ള നടപടികളുണ്ടാകുമെന്നും കാരണംകാണിക്കൽ നോട്ടിസിൽ മുന്നറിയിപ്പുണ്ട്.

സുനിൽ സേത്തി അധ്യക്ഷനായ ബി.ജെ.പി അച്ചടക്ക സമിതിയുടേതാണു നടപടി. അസീം ഗുപ്ത, രേഖ മഹാജൻ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.

Summary: BJP issues disciplinary action notice to eight leaders in Kashmir

TAGS :

Next Story