തെലങ്കാനയില്‍ ബി.ആര്‍.എസ് മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ 35 നേതാക്കള്‍ കോണ്‍ഗ്രസില്‍
ബി.ആര്‍.എസ് വിട്ട നേതാക്കള്‍ ജൂലൈ ആദ്യ വാരത്തില്‍ അനുയായികളെ സംഘടിപ്പിച്ച് ശക്തിപ്രകടനം നടത്തും
ഹൈദരാബാദ്: തെലങ്കാനയില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചന്ദ്രശേഖര റാവുവിന്‍റെ ബി.ആര്‍.എസ് പാര്‍ട്ടിക്ക് തിരിച്ചടി. മുന്‍ മന്ത്രിമാരും മുന്‍ എം.എല്‍.എമാരും അടക്കം 35 നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു.
മുൻ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മുൻ എം.എൽ.എമാരായ പനയം വെങ്കിടേശ്വരലു, കോരം കനകയ്യ, കോടറാം ബാബു, ബി.ആർ.എസ് എം.എൽ.എ നർസ റെഡ്ഡിയുടെ മകൻ രാകേഷ് റെഡ്ഡി എന്നിവരും കോണ്‍ഗ്രസിലെത്തി.
ബി.ആര്‍.എസ് വിട്ട നേതാക്കള്‍ ജൂലൈ ആദ്യ വാരത്തില്‍ അനുയായികളെ സംഘടിപ്പിച്ച് ശക്തിപ്രകടനം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. ജുപള്ളി കൃഷ്ണ റാവുവും പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും കുറച്ചുനാളായി ബി.ആര്‍.എസുമായി അകല്‍ച്ചയിലാണ്.
പട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബി.ആര്‍.എസ് പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസും ബി.ആര്‍.എസും നേര്‍ക്കുനേര്‍ മത്സരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി.ആര്‍.എസിന് ക്ഷീണമായേക്കും.
Adjust Story Font
16