Quantcast

ഗാസിയാബാദ് മാലിന്യ സംസ്കരണ പ്ലാന്‍റ് സന്ദർശിക്കാനെത്തിയ കെജ്‌രിവാളിനെതിരെ ബി.ജെ.പിയുടെ പ്രതിഷേധം

ഡൽഹിയുടെ വികസന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണം ആദ്യം ഉയർത്തിയത് ബിജെപി ഭരിക്കുന്ന ഡൽഹി കോർപ്പറേഷനാണ്

MediaOne Logo

Web Desk

  • Published:

    27 Oct 2022 7:46 AM GMT

ഗാസിയാബാദ് മാലിന്യ സംസ്കരണ പ്ലാന്‍റ് സന്ദർശിക്കാനെത്തിയ കെജ്‌രിവാളിനെതിരെ ബി.ജെ.പിയുടെ പ്രതിഷേധം
X

ഡല്‍ഹി: ഡൽഹിയിൽ മാലിന്യ സംസ്കാരത്തെ ചൊല്ലിയുള്ള ബി.ജെ.പി - ആം ആദ്മി പാർട്ടി തർക്കം മൂർച്ഛിക്കുന്നു. ഗാസിയാബാദ് മാലിന്യ സംസ്കരണ പ്ലാന്‍റ് സന്ദർശിക്കാൻ എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മാലിന്യ സംസ്കരണത്തിന്‍റെ പേരിൽ ഡൽഹി സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പരസ്പരം പഴി ചാരുന്നത്.

ഡൽഹിയുടെ വികസന പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന ആരോപണം ആദ്യം ഉയർത്തിയത് ബി.ജെ.പി ഭരിക്കുന്ന ഡൽഹി കോർപ്പറേഷനാണ്. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്ക് മറുപടിയുമായി ആംആദ്മി പാർട്ടി നേതാക്കൾ രംഗത്ത് എത്തിയത്. സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ ആം ആദ്മി പാർട്ടി നേതാക്കൾ കോർപ്പറേഷന് കേന്ദ്ര സർക്കാർ അനുവദിച്ച തുകയുടെ കണക്ക് ചോദിച്ചു. ഇതിന് പിന്നാലെയാണ് ഗാസിപൂരിലെ മാലിന്യ പ്ലാന്‍റ് സന്ദർശിക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. ഗാസിപൂർ ഉൾപ്പടെയുള്ള 3 മാലിന്യ ശേഖരണ കേന്ദ്രങ്ങളിലും മാലിന്യ മലകൾ സൃഷ്ടിച്ചത് മാത്രമാണ് ബി.ജെ.പി 15 വർഷം കോർപ്പറേഷൻ ഭരിച്ചതിലൂടെ ലഭിച്ചതെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് എതിരെ ബി.ജെ.പി പ്രവർത്തകർ ഗാസിപൂരിലെത്തി പ്രതിഷേധം ആരംഭിച്ചു. കെജ്‍രിവാള്‍ മടങ്ങി പ്പോകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മൂന്ന് കോർപ്പറേഷനുകളുടെയും ലയനത്തോടെ ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയാണ്. നികുതി ഇനത്തിൽ നൽകിയ രണ്ട് ലക്ഷം കോടി രൂപ ഡൽഹി കോർപ്പറേഷൻ കഴിഞ്ഞ 15 വർഷം കൊണ്ട് പാഴാക്കി എന്ന ആരോപണം ആണ് ആം ആദ്മി പാർട്ടി മുന്നോട്ടു വയ്ക്കുന്നത്.

TAGS :

Next Story