മറക്കരുത്..ഈ മുഖ്യമന്ത്രിക്കസേര സിദ്ധുവിന്‍റെ സമ്മാനമാണ്; ഭഗവന്ത് മന്നിനോട് സിദ്ധുവിന്‍റെ ഭാര്യ
പഞ്ചാബ് മുഖ്യമന്ത്രിയും സിദ്ധുവും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് നവജ്യോത് കൗർ സിദ്ദുവിന്‍റെ പരാമർശം
സിദ്ധുവും ഭാര്യയും
ഛണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം തന്‍റെ ഭര്‍ത്താവിന്‍റെ സമ്മാനമാണെന്ന് ഭഗവന്ത് മന്നിനോട് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഭാര്യ നവജ്യോത് കൗർ സിദ്ദു.ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ സിദ്ധു പഞ്ചാബിനെ നയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പാർട്ടിയെ ഒറ്റിക്കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും നവജ്യോത് കൗർ കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് മുഖ്യമന്ത്രിയും സിദ്ധുവും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് നവജ്യോത് കൗർ സിദ്ദുവിന്‍റെ പരാമർശം."മുഖ്യമന്ത്രി ഭഗവന്ത് മാൻ, താങ്കളുടെ നിധി വേട്ടയിൽ നിന്ന് ഞാൻ ഇന്ന് ഒരു മറഞ്ഞിരിക്കുന്ന രഹസ്യം തുറന്നു പറയട്ടെ.നിങ്ങൾ ഇരിക്കുന്ന മാന്യമായ കസേര നിങ്ങൾക്ക് സമ്മാനിച്ചത് നിങ്ങളുടെ വലിയ സഹോദരനായ നവജ്യോത് സിദ്ധുവാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ തന്നെ ഏറ്റവും മുതിർന്ന നേതാവ് നവ്‌ജോത് പഞ്ചാബിനെ നയിക്കാൻ ആഗ്രഹിച്ചിരുന്നു'' നവജ്യോത് കൗർ ട്വീറ്റ് ചെയ്തു.പഞ്ചാബിനെ നയിക്കാൻ സിദ്ദുവിനോട് ആവശ്യപ്പെടാൻ കെജ്‌രിവാൾ നിരവധി മാര്‍ഗങ്ങള്‍ ഉപയോഗിച്ചെങ്കിലും,അദ്ദേഹം ഈ വാഗ്ദാനം സ്വീകരിച്ചില്ലെന്നും സിദ്ധുവിന്‍റെ ഭാര്യ അവകാശപ്പെട്ടു.
പഞ്ചാബിന്‍റെ ക്ഷേമത്തിനായുള്ള ഭർത്താവിന്‍റെ പ്രതിബദ്ധതയും സംസ്ഥാനത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും നവജ്യോത് കൗർ സിദ്ദു ആവർത്തിച്ചു.''നിങ്ങൾ സത്യത്തിന്‍റെ പാതയിൽ സഞ്ചരിക്കുന്നു, അവൻ നിങ്ങളെ പിന്തുണയ്ക്കും, എന്നാൽ നിങ്ങൾ വ്യതിചലിക്കുന്ന നിമിഷം അവൻ നിങ്ങളെ ഇടത്തോട്ടും വലത്തോട്ടും ലക്ഷ്യമിടും. ഒരു സുവർണ്ണ പഞ്ചാബ് സംസ്ഥാനം അദ്ദേഹത്തിന്‍റെ സ്വപ്നമാണ്, അദ്ദേഹം അതിൽ 24 മണിക്കൂറും ജീവിക്കുന്നു," അവർ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
CM , Bhagwant Mann ; let me today open out a hidden secret from your treasure hunt. You should know that the very honourable chair you are occupying has been gifted to you by your big brother, Mr Navjot Sidhu. Your very own senior most leader had desired Navjot to lead Punjab 1/3
— DR NAVJOT SIDHU (@DrDrnavjotsidhu) June 9, 2023
Adjust Story Font
16