Quantcast

മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അധ്യക്ഷൻ

ബിഹാർ സ്വദേശിയായ മൗലാന റഹ്മാനി കഴിഞ്ഞ നാല് പതിറ്റാണ്ടായി ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    4 Jun 2023 2:28 AM GMT

Khalid saifullah rahmani personal law board president
X

ന്യൂഡൽഹി: ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അധ്യക്ഷനായി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനിയെ തെരഞ്ഞെടുത്തു. ലോ ബോർഡ് അധ്യക്ഷനായിരുന്ന റാബി ഹസനി നദ്‌വി കഴിഞ്ഞ ഏപ്രിലിൽ അന്തരിച്ചിരുന്നു. പേഴ്‌സണൽ ലോ ബോർഡിന്റെ അഞ്ചാമത്തെ പ്രസിഡന്റാണ് സൈഫുല്ല റഹ്മാനി. നിലവിൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

ബിഹാർ സ്വദേശിയായ മൗലാന റഹ്മാനി കഴിഞ്ഞ നാല് പതിറ്റാണ്ടായി ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പേഴ്‌സണൽ ലോ ബോർഡിന്റെ അഞ്ചാമത്തെ പ്രസിഡന്റാണ് മൗലാന റഹ്മാനി. 1972-ലാണ് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് രൂപീകരിക്കപ്പെട്ടത്. ബോർഡിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മൗലാന മുജാഹിദുൽ ഇസ് ലാം ഖാസിമിയുടെ അടുത്ത ബന്ധുവാണ് മൗലാന റഹ്മാനി.


TAGS :

Next Story