Quantcast

കാനഡയിൽ ഖലിസ്ഥാൻ നേതാവ് സുഖ ദുനേക കൊല്ലപ്പെട്ടു

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം

MediaOne Logo

Web Desk

  • Published:

    21 Sep 2023 7:00 AM GMT

Sukha Duneke,Wanted Khalistan leader,Khalistan leader Sukha Duneke Killed In Canada,Khalistan  issue,Canada Gang War,കാനഡയിൽ ഖലിസ്ഥാൻ നേതാവ് സുഖ ദുനേക കൊല്ലപ്പെട്ടു,കാനഡ-ഇന്ത്യ, ഖലിസ്ഥാൻ നേതാവ്  സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേക വെടിയേറ്റ് കൊല്ലപ്പെട്ടു,latest malayalam news
X

ന്യൂഡല്‍ഹി: കാനഡയിൽ ഖലിസ്ഥാൻ നേതാവ് സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേക വെടിയേറ്റ് കൊല്ലപ്പെട്ടു. 2017 ലാണ് വ്യാജരേഖ ചമച്ച് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് സുഖ്ദൂൽ സിംഗ് പോയത്. രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുഖ ദുനേകക്കെതിരെ ഏഴു ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇന്ത്യയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയന്ത്ര ബന്ധം വളഷാകുന്ന സാഹചര്യത്തിലാണ് പുതിയ കൊലപാതക വാര്‍ത്ത പുറത്ത് വന്നത്. ഹർദീപ്സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം അതീവ ഗുരുതരമെന്ന് അമേരിക്കയും പ്രതികരിച്ചു. വിഷയത്തിൽ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോ ഓർഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ജോൺ കിർബി പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഉൾപ്പെടെ ആരോപണത്തെ ഗൗരവമായാണ് കാണുന്നത്. തികച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണം നടക്കുകയാണ് വേണ്ടത്. സംഭവിച്ച എല്ലാ കാര്യങ്ങളും പുറത്തുവരണം. ഇന്ത്യ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കിർബി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യൻ വിദ്യാർഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിർദേശം നൽകിയിട്ടുണ്ട്. ഈയിടെയായി ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികൾക്ക് നേരെയും ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്കെതിരെ നിൽക്കുന്നവർക്ക് നേരെയും കാനഡയിൽ ഭീഷണികളുണ്ടായി.

ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങൾ അടക്കം നടക്കുന്ന ഇടങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ഏതെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നടക്കമാണ് മാർഗ നിർദേശത്തിലുള്ളത്. കാനഡയിലേക്ക് പോകാനിരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


TAGS :

Next Story