കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെയും സഹമന്ത്രി ബഘേലിനെയും മാറ്റി
കിരൺ റിജിജുവിന് താരതമ്യേന അപ്രസക്തമായ എർത്ത് സയൻസ് വകുപ്പാണ് നൽകിയത്. അർജുൻ രാം മേഘ്‌വാൾ ആണ് പുതിയ നിയമമന്ത്രി.
ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെയും സഹമന്ത്രി എസ്.പി സിങ് ബഘേലിനെയും മാറ്റി. കിരൺ റിജിജുവിന് താരതമ്യേന അപ്രസക്തമായ എർത്ത് സയൻസ് വകുപ്പാണ് നൽകിയത്. അർജുൻ രാം മേഘ്‌വാൾ ആണ് പുതിയ നിയമമന്ത്രി.
എസ്.പി സിങ് ബഘേലിനെ ആരോഗ്യവകുപ്പ് സഹമന്ത്രിയായാണ് നിയമിച്ചത്. യു.പി സ്വദേശിയായ ബഘേൽ എസ്.പി, ബി.എസ്.പി തുടങ്ങിയ പാർട്ടികളുടെ നേതാവായിരുന്നു. 2017ലാണ് അദ്ദേഹം ബി.ജെ.പി അംഗമാവുന്നത്.
കിരൺ റിജിജുവും ജുഡീഷ്യൽ സംവിധാനവും തമ്മിലുള്ള അഭിപ്രായ ഭിന്നത വലിയ ചർച്ചയായിരുന്നു. കൊളീജിയം സംവിധാനത്തിനെതിരെ മന്ത്രി പരസ്യമായി വിമർശനമുന്നയിച്ചത് സുപ്രിംകോടതിയേയും ചൊടിപ്പിച്ചിരുന്നു. 2021 ജൂലൈ ഏഴിനാണ് കിരൺ റിജിജു നിയമമന്ത്രിയായി അധികാരമേറ്റത്.
Next Story
Adjust Story Font
16