കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മഹാപഞ്ചായത്ത് ഇന്ന്
താങ്ങുവില നിയമപരമാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വൈദ്യുതി സ്വകാര്യവത്കരിക്കരുത്, വിവാദ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്ക് എതിരായ കർഷക മഹാപഞ്ചായത്ത് ഇന്ന് ഡൽഹിയിൽ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാപഞ്ചായത്തിൽ വിവിധ കർഷകത്തൊഴിലാളി സംഘടനകൾ പങ്കെടുക്കും. അതേസമയം ഡൽഹി ചലോ മാർച്ച് ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടു.
താങ്ങുവില നിയമപരമാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, വൈദ്യുതി സ്വകാര്യവത്കരിക്കരുത്, വിവാദ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ഡൽഹി രാംലീല മൈതാനത്ത് രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് സമ്മേളനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന മഹാപഞ്ചായത്തിൽ വിവിധ കർഷകതൊഴിലാളി സംഘടനകൾ പങ്കെടുക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിന് കർഷകർ മഹാ പഞ്ചായത്തിൽ പങ്കെടുക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
അതേസമയം ഡൽഹി ചലോ മാർച്ച് ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടു. പൊലീസ് തടഞ്ഞിരിക്കുന്നതിനാൽ മാർച്ച് പഞ്ചാബ്-ഹരിയാന അതിർത്തികളിൽ തുടരുകയാണ്. അതിർത്തിയിലെ പൊലീസ് നടപടിയിൽ മരിച്ച യുവകർഷകൻ ശുഭ്കരൺ സിങ്ങിന്റെ കലശവുമായി വെള്ളിയാഴ്ച മുതൽ 31 വരെ ഉത്തരേന്ത്യയിൽ വിവിധ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയതര വിഭാഗം അറിയിച്ചു.
Adjust Story Font
16